കോവിഡ് രോഗിയുമായി വന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

മാരാരിക്കുളം: ദേശീയപാതയിൽ പാതിരപ്പള്ളിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. 108 ആംബുലൻസും കാറുമാണ് കൂട്ടിയിടിച്ചത്.

കോവിഡ് രോഗിയുമായി ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ആംബുലൻസും എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്.

രണ്ട് വാഹനത്തിലും ഉണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപെട്ടു. അഗ്നി രക്ഷാസേന എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി.സാബുവിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റസ്ക്യു ഓഫിസർമാരായ എ.ആർ. രാജേഷ് , വി.എ. വിജയ്, ആർ. രാജേഷ്, എസ്. കണ്ണൻ, ഷൈൻ കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. 

Tags:    
News Summary - accident at highway in pathirapally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.