ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ശ​താ​ബ്​​ദി മ​ന്ദി​ര​ത്തി​ന്‍റെ ത​ക​ര്‍ന്നു​വീ​ണ ഭാ​ഗം

ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തിന്‍റെ ഒരുഭാഗം തകര്‍ന്നുവീണു

ആ​ല​പ്പു​ഴ: ഉ​ദ്​​ഘാ​ട​നം ക​ഴി​ഞ്ഞ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ശ​താ​ബ്ദി മ​ന്ദി​ര​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ര്‍ന്നു​വീ​ണു. പൊ​ളി​ഞ്ഞ​ഭാ​ഗം വീ​ണ് യൂ​ക്കാ​ലി​മ​രം ഒ​ടി​ഞ്ഞ് സ​മീ​പ​ത്തെ വീ​ടി​ന്‍റെ മേ​ല്‍ക്കൂ​ര ത​ക​ര്‍ന്നു. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല. റോ​ഡി​ന് കു​റു​കെ മ​രം ഒ​ടി​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍ന്ന് വൈ​ദ്യു​തി ക​മ്പി​ക​ള്‍ പൊ​ട്ടി​വീ​ണു.

ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി നി​ല​ച്ചു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 6.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​ഞ്ച് നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍ നി​ല​ക​ളി​ലേ​ക്ക് പോ​കു​ന്ന പൈ​പ്പു​ക​ള്‍ മ​റ​ച്ചു​കെ​ട്ടി​യ ഭാ​ഗ​മാ​ണ് പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞു​വീ​ണ​ത്. ന​ഗ​ര​സ​ഭ​യു​ടെ ശ​താ​ബ്ദി​യോ​ട്​ അ​നു​ബ​ന്ധി​ച്ച് 12കോ​ടി ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ന​ഗ​ര​സ​ഭ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി പ്ര​വ​ര്‍ത്തി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

2020ൽ ​കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തെ​ങ്കി​ലും തു​റ​ന്നു​പ്ര​വ​ര്‍ത്തി​ച്ചി​ട്ടി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ അ​ട​ര്‍ന്നു​വീ​ണ ഭാ​ഗം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന നാ​ട്ടു​കാ​ര്‍ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി​യ​താ​ണ്. കെ​ട്ടി​ട നി​ര്‍മാ​ണ​ത്തി​ലെ അ​പാ​ക​ത​മൂ​ല​മാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പ്ര​വ​ര്‍ത്ത​നം മാ​റ്റാ​തി​രു​ന്ന​തെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ഉ​ദ്​​ഘാ​ട​നം ക​ഴി​ഞ്ഞ​ശേ​ഷം കെ​ട്ടി​ടം പ​രി​പാ​ലി​ക്കാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് യു.​ഡി.​എ​ഫും ആ​രോ​പി​ച്ചു.

അ​ഗ്നി​ര​ക്ഷാ​സേ​ന അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ജോ​ജി എ​ന്‍.​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ വി. ​സ​ന്തോ​ഷ്, ആ​ര്‍. രാ​ജേ​ഷ്, ജി. ​രാ​ജീ​വ്, ര​തീ​ഷ്, എ.​ജെ. ബെ​ഞ്ച​മി​ൻ, മു​ഹ​മ്മ​ദ്നി​യാ​സ്, കെ.​പി. പു​ഷ്പ​രാ​ജ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - A part collapsed of the Alappuzha Municipal Corporation Centenary Building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.