Posted On
date_range Updated On
date_range ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു
ചാരുംമൂട്: ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ വയോധികയുടെ സ്വർണമാല ബൈക്കിലെത്തിയ മോഷ്ടാക്കൾ കവർന്നു. പടനിലം നടുവിലേമുറി സൂര്യാലയത്തിൽ ചന്ദ്രികദേവിയുടെ (72) രണ്ടരപ്പവെൻറ മാലയാണ് പൊട്ടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെ നൂറനാട് പടനിലം ക്ഷേത്രദർശനത്തിനുശേഷം വീട്ടിലേക്കു പോകുമ്പോൾ പടനിലം ചന്തക്ക് സമീപമായിരുന്നു സംഭവം.
ചന്ദ്രികദേവിയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാക്കളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. നൂറനാട് പൊലീസിൽ പരാതിനൽകി. സബ് ഇൻസ്പെക്ടർ എസ്. നിതീഷിന്റെ നേതൃത്വത്തിൽ നിരീക്ഷണ കാമറ ദൃശ്യങ്ങൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.