64ാം വയസ്സിലും ചിത്രകലാജീവിതം 'കൈവിടാതെ' ശാന്തേച്ചി

ആലപ്പുഴ ബിനാലെയിലെ പ്രായംകൂടിയ വനിത ചിത്രകലാകാരി ആലപ്പുഴ: ജീവിതസാഹചര്യങ്ങളോട്​ പൊരുതി 'പൊടിതട്ടിയെടുത്ത' ചിത്രകലാജീവിതം 64ാംവയസ്സിലും കൈവിടാതെ സൂക്ഷിക്കുന്ന കോഴിക്കോട്​ കല്ലായിക്കാരി സി. ശാന്തയുടെ (ശാന്തേച്ചി) അതിജീവന ചിത്രങ്ങൾക്ക്​ മികവേറെ. 'ലോകമേ തറവാട്​' ആലപ്പുഴ ബിനാലെ പ്രദർശനത്തിൽ ഏറ്റവും പ്രായകൂടിയ വനിത കലാകാരി ആയതിന്​ പിന്നിലും ഒരുകഥയുണ്ട്​. 50 വയസ്സ്​ പിന്നിട്ട ശേഷമാണ്​ വരയിൽ​ സജീവമായത്​. ചെറുപ്പകാലത്ത്​ മനസ്സിൽ കോറിയിട്ട വിഷയങ്ങൾക്ക്​ സമകാലികഭാവങ്ങൾ പകർന്ന്​​ പ്രകൃതിയെയും ചുറ്റുമുളള ജീവിതാവസ്ഥകളും വരച്ചുകൂട്ടുകയായിരുന്നു. ചിത്രകലയുടെ ലോകത്ത് ശാന്തേച്ചി എന്നും ഒറ്റക്കായിരുന്നു. സ്​കൂൾപഠനകാലം മുതൽ ചിത്രരചനയോട്​ താൽപര്യമായിരുന്നു. അന്ന്​ അത്​ പെൻസിൽ കളറിങ്​, ഡ്രോയിങ്​ എന്നിവയുടെ രൂപത്തിലാണ്​ പ്രത്യക്ഷപ്പെട്ടത്​. 18ാം വയസ്സിൽ പത്രപരസ്യം കണ്ട്​ മദ്രാസിലെ ചിത്രവിദ്യാലയത്തിൽനിന്ന്​ തപാൽമാർഗമാണ്​ പഠിച്ചത്​. മുട്ട വിറ്റ്​ കിട്ടുന്ന പണമാണ്​​ മാസംതോറും അയച്ചുകൊടുത്തിരുന്നത്​. ജീവിതസാഹചര്യത്തിൽ ചിത്രരചന നിലച്ചു. പിന്നീട്​ സാക്ഷരത പ്രവർത്തനത്തിലും പൊതുപ്രവർത്തനത്തിലും സജീവ സാന്നിധ്യമായി. അവസരങ്ങൾ കിട്ടാതെ പാതിവഴിയിൽ മുറിഞ്ഞുപോയ കലാപഠനം വീണ്ടും കൂട്ടിയിണക്കിയത്​ 45 വയസ്സിനുശേഷമാണ്​. എസ്.കെ. പൊറ്റക്കാട്​ സാംസ്‌കാരികകേന്ദ്രത്തിൽ ചിത്രരചന അഭ്യസിക്കാൻ പോയതോടെ കളറിങ്ങിൽ കൂടുതൽ അറിവുകിട്ടി​. രണ്ടുവർഷത്തോളം കുട്ടികൾക്കൊപ്പമിരുന്നായിരുന്നു പഠനം. മാഞ്ഞുപോയ 'ചിത്രരചന' കൈപുണ്യം 'കൈവിടാതെ' വരച്ചുകൂട്ടിയ നിരവധി ചിത്രങ്ങൾ കോർത്തിണക്കി ആദ്യപ്രദർശനം കോഴിക്കോട്​ നടത്തി. പിന്നീട്​ ലളിതകല അക്കാദമിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ദേശീയ ക്യാമ്പിലും പങ്കാളിയായി. ഒമ്പതിലധികം സംസ്ഥാനതല പ്രദർശനത്തിലും പ്രാദേശിക പരിപാടികളിലും ഇടംകണ്ടെത്തിയാണ്​ കലാജീവിതം തിരിച്ചുപിടിച്ചത്​. വിജയഗാഥ തിരിച്ചറിഞ്ഞാണ്​ ബിനാലെ പ്രദർശനവേദിയിലും എസ്​. ശാന്തയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയത്​. താൻ വരച്ച സാമൂഹിക അവബോധമുള്ള 24 ചിത്രങ്ങൾക്കരിൽ നിൽക്കെയാണ്​ ശാന്തചേച്ചി മനസ്സ്​ തുറന്നത്​. കലയെന്നാൽ സമാധാനമാണ്​. അത്​ നിലവിലെ സാമൂഹിക വ്യവസ്ഥിതിയിൽനിന്ന്​ മനസ്സിലേക്ക്​ പകരുന്നതാവണം. പ്രകൃതിദത്ത നിറങ്ങൾക്കൊപ്പം അക്കർലിക്​, വാട്ടർകളർ, ചാർക്കോൾ, ഓയിൽ ​പേസ്​റ്റ്​ എന്നിവ ഉപയോഗിച്ചാണ്​ ഏറെയും ചിത്രങ്ങൾ വരച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു. പി.എസ്​. താജുദ്ദീൻ APL MB01 santha chechi binale 'ലോകമേ തറവാട്​' ആലപ്പുഴ ബിനാലെ പ്രദർശനത്തി​ൻെറ പോർട്ട്​ മ്യൂസിയം വേദിയിൽ ത​ാൻ വരച്ച ചിത്രങ്ങൾക്കൊപ്പം എസ്​. ശാന്ത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.