ആലപ്പുഴ: ജില്ലയില്‍ സ്ഥിരീകരിച്ചു. 333 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 28 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 995 പേര്‍ രോഗമുക്തരായി. നിലവില്‍ 4589 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വീടുകളില്‍ സബ്സിഡിയോടെ ഗ്രിഡ് ബന്ധിത സൗരോര്‍ജ പ്ലാന്‍റ്; സ്പോട്ട് രജിസ്ട്രേഷന്‍ ആലപ്പുഴ: അനെര്‍ട്ട് നടപ്പാക്കുന്ന 'സൗരതേജസ്സ്' സബ്സിഡിയോടുകൂടി വീടുകളില്‍ ഗ്രിഡ് ബന്ധിത സൗരോര്‍ജ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷന്‍ ആലപ്പുഴ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നടക്കും. 21, 22 തീയതികളില്‍ പഞ്ചായത്ത് ഓഫിസുകളിലും 23, 24 നഗരസഭയിലും രജിസ്ട്രേഷന്‍ നടക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് രണ്ട് മുതല്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള ശൃംഖലബന്ധിത സൗരനിലയം സ്ഥാപിക്കാനാണ് സബ്സിഡി. രണ്ട്, മൂന്ന് കിലോവാട്ട് സൗരനിലയങ്ങള്‍ക്ക് അടിസ്ഥാന വിലയുടെ 40 ശതമാനവും നാലു മുതല്‍ 10 കിലോവാട്ട് വരെയുള്ള നിലയങ്ങള്‍ക്ക് ആദ്യത്തെ മൂന്ന് കിലോവാട്ടിന് 40 ശതമാനവും ശേഷിച്ചതിന് 20 ശതമാനവുമാണ് സബ്സിഡി. ആകെ തുകയുടെ സബ്സിഡി കിഴിച്ചുള്ള തുക മാത്രം ഉപഭോക്താവ് നല്‍കിയാല്‍ മതി. കെ.എസ്.ഇ.ബി കണ്‍സ്യൂമര്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ഫോണ്‍, ഇ-മെയില്‍ കൂടാതെ 1225 രൂപ രജിസ്ട്രേഷന്‍ ഫീസ് എന്നിവയുമായി നേരിട്ട് വരുന്നവര്‍ക്ക് രജിസ്ട്രേഷൻ നടത്താനും ഇഷ്ടമുള്ള ഡെവലപ്പറെ നേരിട്ട് തെരഞ്ഞെടുക്കാനും സാധിക്കും. പ്രമുഖ ബാങ്കുകളുടെ വായ്പസൗകര്യവും ഉണ്ട്. മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലും ആലപ്പുഴ ഇന്ദിര ജങ്ഷന് സമീപത്തെ കുടുബശ്രീ കേന്ദ്രത്തിലുമായാണ് സ്പോട്ട് രജിസ്ട്രേഷന്‍. കർഷകരുടെ യോഗം വിളിക്കണം: നെൽ-നാളികേര കർഷക ഫെഡറേഷൻ ആലപ്പുഴ: കുട്ടനാട് ഉൾപ്പെടെ ജില്ലയിലെ കാർഷികപ്രശ്നങ്ങൾ ചർച്ച ചെയ്യാനും പ്രശ്നപരിഹാരത്തിനുമായി ഉന്നതതല ജില്ല യോഗം വിളിക്കണമെന്ന് സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. കുട്ടനാടിന്റെ ആനുകാലിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന കേന്ദ്രസമിതിയോഗം ചമ്പക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർക്കിങ് പ്രസിഡന്‍റ് ആന്റണി കരിപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. വളം, കീടനാശിനി എന്നിവയുടെ സബ്സിഡി തുക രണ്ടുവർഷമായി കൃഷിക്കാരുടെ അക്കൗണ്ടിൽ വന്നിട്ടില്ല. കൃഷിനാശം സംഭവിച്ചപ്പോൾ പ്രഖ്യാപിച്ച നഷ്ടപരിഹാരം വർഷങ്ങളായി ലഭിക്കുന്നില്ല. ജോമോൻ കുമരകം, രാജൻ മേപ്രാൽ, പരമേശ്വരൻ കുട്ടംപേരൂർ, ജോർജ് തോമസ്, ചാക്കോ താഴ്ചയിൽ, രാമചന്ദ്രൻ പുന്നപ്ര, ജേക്കബ് എട്ടുപറയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.