അ​പ​ക​ട​ത്തി​ല്‍ പി​ന്‍ഭാ​ഗം ത​ക​ര്‍ന്ന സ്വ​കാ​ര്യ ബ​സ്

കെ.എസ്.ആർ.ടി.സി സ്വകാര്യ ബസിന് പിന്നിലിടിച്ച് 28 യാത്രക്കാർക്ക് പരിക്ക്

അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സ്വകാര്യ ബസിന് പിന്നിലിടിച്ച് 28ഓളം യാത്രക്കാർക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് 6.10ഓടെ ദേശീയപാതയിൽ തൂക്കുകുളം ഭാഗത്തായിരുന്നു അപകടം.കൊല്ലത്തുനിന്ന് ആലപ്പുഴയിലേക്കുപോയ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംതെറ്റി ആലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു.

ഇരുബസിലെയും യാത്രക്കാരായ കോട്ടയം സ്വദേശിനി ദീപ (45), മാരാരിക്കുളം സ്വദേശിനി അഞ്ജന (27), മണ്ണഞ്ചേരി സ്വദേശി അനീഷ് (44), കാട്ടൂർ സ്വദേശി ബനഡിക്ട്, സനാതനപുരം സ്വദേശി അനുരാജ് (24), കളപ്പുര വാർഡിൽ ശശിധരൻ (66), കാന്തിമതി (44), സനാതനപുരം സ്വദേശിനി കൃഷ്ണേന്ദു (32), വാടക്കൽ വീണ (27), മണ്ണഞ്ചേരി സെൻകുമാർ (46), എറണാകുളം സ്വദേശി വിജേഷ് (32), മണ്ണഞ്ചേരി ഷാജി (55), ചെറുകര സെബാസ്റ്റ്യൻ (59), പുന്നപ്ര സ്വദേശി പ്രവീൺ (34), പഴവീട് ശ്രീപാർവതി (18), കുതിരപ്പന്തി ആദിത്യ (17), കാട്ടൂർ സുബാഹു, നിധിൻ (20) തുടങ്ങി 28ഓളം പേർക്ക് പരിക്കേറ്റു.

ഓടിക്കൂടിയ നാട്ടുകാരും പുന്നപ്ര പൊലീസും ചേർന്ന് ആംബുലൻസുകളിലും സ്വകാര്യ വാഹനങ്ങളിലും ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. പുന്നപ്ര പൊലീസ് മേൽനടപടി സ്വീകരിച്ചു.

Tags:    
News Summary - 28 passengers injured in KSRTC- Private bus accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.