143 പേര്‍ക്ക് കോവിഡ്; രോഗമുക്തർ 278

ആലപ്പുഴ: ജില്ലയില്‍ 143 പേര്‍ക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു. 137 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗസ്ഥിരീകരണ നിരക്ക്​ 5.01 ശതമാനമാണ്. 278 പേര്‍ രോഗമുക്തരായി. നിലവില്‍ 2139 പേര്‍ ചികിത്സയിലുണ്ട്​. ടൂറിസ്​റ്റ്​ ഫെസിലിറ്റേഷന്‍ കേന്ദ്രം ഉദ്ഘാടനം ഇന്ന് ആലപ്പുഴ: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ വിനോദസഞ്ചാര വകുപ്പ് പണിത ടൂറിസ്​റ്റ്​ ഫെസിലിറ്റേഷന്‍ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്​ച ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങി​ൻെറ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. മുന്‍ മന്ത്രി തോമസ് ഐസക്, എസ്.എന്‍ ട്രസ്​റ്റ്​ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ പങ്കെടുക്കും. വൈദ്യുതി മുടങ്ങും ആലപ്പുഴ: കെ.എസ്​.ഇ.ബി ടൗൺ സെക്​ഷൻ പരിധിയിൽ പി.ഡബ്ല്യു.ഡി മരംമുറിയുമായി ബന്ധപ്പെട്ട്​ വൈ.എം.സി.എ, റോയൽപാർക്ക്​, ഇ.എസ്​.ഐ നോർത്ത്​, സൗത്ത്​, കയർ കോർപറേഷൻ, വഴിച്ചേരി പമ്പ്​, കരുൺദേവ്​, ആ​ട്ടോകാർപറ്റ്​, കൊയർ സൊസൈറ്റി എന്നീ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ നാലുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.