ആലപ്പുഴ: ജില്ലയില്‍ 11 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 16 പേര്‍ രോഗമുക്തരായി. നിലവില്‍ 112 പേര്‍ ചികിത്സയിലുണ്ട്. ഇന്ധന വിലവർധന: മത്സ്യത്തൊഴിലാളികൾ സമരം നടത്തും -ടി.ജെ. ആഞ്ചലോസ് ആലപ്പുഴ: മണ്ണെണ്ണയുടെ വില 22 രൂപ വർധിപ്പിക്കാനും കേരളത്തിനുള്ള മണ്ണെണ്ണ 40 ശതമാനം വെട്ടിക്കുറക്കാനുമുള്ള കേന്ദ്രസർക്കാർ തീരുമാനം കേരളത്തിലെ മത്സ്യമേഖലയുടെ നട്ടെല്ല് ഒടിക്കുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്‍റ് ടി.ജെ. ആഞ്ചലോസ്. ദിവസവും പെട്രോളിനും ഡീസലിനും വില വർധിക്കുന്നതിനാൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും മത്സ്യബന്ധനത്തിന് കഴിയാത്ത സാഹചര്യമാണ്. അതിനൊപ്പം മണ്ണെണ്ണ വിലയും വർധിപ്പിച്ച സാഹചര്യത്തിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. മത്സ്യബന്ധനത്തിന് കേന്ദ്രസർക്കാർ സബ്‌സിഡി നിരക്കിൽ ഇന്ധനം ലാഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം അഞ്ച്, ആറ്, ഏഴ് തീയതികളിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.