ഒരു വര്‍ഷം ഒരുലക്ഷം സംരംഭങ്ങൾ; 9666 സംരംഭങ്ങള്‍ ആരംഭിക്കാൻ ശ്രമം

ആലപ്പുഴ: ഒരു വര്‍ഷത്തിനകം സംസ്ഥാനത്ത് ഒരു ലക്ഷത്തില്‍പരം പുതിയ സംരംഭങ്ങള്‍ ആരംഭിച്ച് അഞ്ചുലക്ഷംപേര്‍ക്ക് തൊഴില്‍ നല്‍കുന്നത് ലക്ഷ്യമിട്ടുള്ള പരിപാടിക്ക് ജില്ലയില്‍ തുടക്കം. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വാണിജ്യ വകുപ്പാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലയില്‍ ഉൽപാദന -വ്യാപാര-സേവന മേഖലകളില്‍ 9666 പുതിയ സംരംഭങ്ങള്‍ ആരംഭിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കരട് പ്രവര്‍ത്തന രേഖയായി. പദ്ധതി നടത്തിപ്പിന്​ ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി 86 പേരെ (ഇന്‍റേണ്‍സ്) നിയമിച്ചു. ജില്ല കലക്ടര്‍ അധ്യക്ഷയും ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ മോണിറ്ററിങ്​ കമ്മിറ്റിക്കാണ് ഏകോപന ചുമതല. ജില്ലയിലെ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ജനങ്ങള്‍ക്കായി ബോധവത്കരണ പരിപാടി നടത്തും. സംരംഭകരാകാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വായ്പ/സബ്സിഡി മേളകളും സംഘടിപ്പിക്കും. പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലസമ്മേളനം നാളെ ആലപ്പുഴ: കേരള സംസ്ഥാന പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ല സമ്മേളനം ശനിയാഴ്ച ആലപ്പുഴ ടൗൺഹാളിൽ നടക്കും. രാവിലെ 10ന്​​ പൊതുസമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക്​ 2.30ന് പ്രതിനിധിസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ല പൊലീസ് മേധാവി ജി. ജയ്‌ദേവ് ജനപ്രതിനിധികളെ ആദരിക്കും. പരിപാടികൾ ഇന്ന്​ ആലപ്പുഴ ടൗൺഹാൾ: ജില്ലതല പട്ടയമേള ഉദ്​ഘാടനം മന്ത്രി കെ.രാജൻ-ഉച്ച. 2.30 ആലപ്പുഴ റെയ്​ബാൻ ഓഡിറ്റോറിയം: നിയമസഭ ലൈബ്രറി ശതാബ്​ദി ആഘോഷം, ഉദ്​ഘാടനം സ്​പീക്കർ എം.ബി. രാജേഷ്​-രാവിലെ 10.30 ആലപ്പുഴ എസ്​.ഡി.വി ബസന്‍റ്​ ഹാൾ: സ്വാതിതിരുനാൾ സംഗീതോത്സവം, ഉദ്​ഘാടനം-വൈകു.5.00 പുന്നപ്ര ഡോ. അംബേദ്​കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ: കോർസ്​ സർവേ സംസ്ഥാനതല ഉദ്​ഘാടനം മന്ത്രി കെ.രാജൻ -ഉച്ച. 12.00 മാന്നാർ ഇരമത്തൂർ ശ്രീ മഹാദേവർ ക്ഷേത്രം: തിരുവുത്സവ തൃക്കൊടിയേറ്റ്-രാവിലെ 9.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.