വാക്സിനെടുക്കാത്തവരുടെ വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറിയെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആലപ്പുഴ: സർക്കാർ വടിയെടുത്തിട്ടും ജില്ലയിൽ ഇനിയും കോവിഡ് വാക്സിനെടുക്കാത്ത 89 അധ്യാപകർ. സ്കൂൾ തുറന്ന് ഒരുമാസം പിന്നിടുേമ്പാൾ മന്ത്രിയുടെ കർശന നിർദേശത്തെത്തുടർന്ന് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ വിദ്യാഭ്യാസവകുപ്പിന് കൈമാറിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്കൂൾ തുറന്ന നവംബറിൽ 122 അധ്യാപകരാണ് വാക്സിൻ എടുക്കാതിരുന്നത്. പിന്നീട് പലരെയും ബോധവത്കരണത്തിലൂടെയാണ് എടുപ്പിച്ചത്. വാക്സിൻ എടുക്കാതെ സ്കൂളിലേക്ക് വരേണ്ടതില്ലെന്ന സർക്കാർ കർശന നിലപാട് സ്വീകരിച്ചതോടെയാണ് പലരും ഇതിന് സന്നദ്ധരായത്. വിദ്യാഭ്യാസത്തിനൊപ്പം കുട്ടികളുടെ ആരോഗ്യവും പ്രധാനമായതിനാൽ മാതൃകയാകേണ്ട അധ്യാപകർ വാക്സിൻ എടുക്കാത്ത വിഷയം സജീവ ചർച്ചയായതോടെ പേരുകൾ പുറത്തുവിടുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപകരുടെ കണക്കുകൾ സമർപ്പിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തുറന്ന സ്കൂളിലേക്ക് കുട്ടികെള വിടാൻ തുടക്കത്തിൽ രക്ഷിതാക്കൾക്ക് മടിയായിരുന്നു. രക്ഷിതാക്കളുടെ ആത്മവിശ്വാസം വർധിച്ചതോടെ രണ്ട് ബാച്ചിലായി എത്തുന്ന കുട്ടികളുടെ എണ്ണത്തിലും വർധനയുണ്ടായി. ജില്ലയിൽ വാക്സിനെടുക്കാത്ത അധ്യാപകരുടെ കണക്കുകൾ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. ഷൈല 'മാധ്യമ'ത്തോട് പറഞ്ഞു. അസുഖത്തിൻെറ പേരിലാണ് വാക്സിൻ എടുക്കാത്തതെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. വാക്സിൻ എടുക്കാത്ത അധ്യാപകർ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയശേഷമേ സ്കൂളിൽ ഹാജരാകാവൂ എന്ന നിർദേശം ബന്ധപ്പെട്ടവരിൽനിന്ന് കിട്ടിയില്ല. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാത്തവരുടെ മെഡിക്കൽ രേഖകൾ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കേണ്ടിവരും. വാക്സിൻ സ്വീകരിക്കാത്ത ഏതെങ്കിലും അധ്യാപകർക്ക് ആരോഗ്യപ്രശ്നമില്ലെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയാൽ കർശന നടപടിയെടുക്കാനാണ് തീരുമാനം. അതിനിടെ, സർക്കാർ നിലപാട് കടുപ്പിച്ചിട്ടും വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്ന അധ്യാപകർ സ്കൂളിൽ എത്തുന്നുണ്ടെന്നാണ് വിവരം. ജില്ലയിൽ 8012 അധ്യാപകരും 2,500ലധികം അനധ്യാപകരുമാണുള്ളത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മുഴുവൻ അധ്യാപകർക്കും വാക്സിൻ നിർബന്ധമാക്കിയിരുന്നു. തുടക്കത്തിൽ പലരും പല അസുഖങ്ങൾ പറഞ്ഞൊഴിഞ്ഞു. ബാക്കിയുള്ള അധ്യാപകരിൽ ഗർഭിണികൾ, മരുന്ന് കഴിക്കുന്നവർ, അലർജിയുള്ളവർ, വിശ്വാസത്തിൻെറ പേരിൽ തുടങ്ങിയവരാണ് വാക്സിൻ എടുക്കാത്തതെന്നാണ് വിവരം. ചിലർ മരുന്നു കഴിക്കുന്നതിനാൽ ഡോക്ടറുടെ നിർദേശമുണ്ടെന്ന് രേഖാമൂലം വിദ്യാഭ്യാസവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയവരുമുണ്ട്. ഇതിനൊപ്പം, വാക്സിനെടുക്കാത്ത അധ്യാപകരെ ഓൺലൈൻ ക്ലാസുകൾ എടുക്കാനാണ് ഉപയോഗിക്കുന്നത്. ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാവരും വാക്സിൻ എടുത്തേ മതിയാകൂവെന്നാണ് സർക്കാർ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.