ആലപ്പുഴ ജില്ല കോടതി പാലം നവീകരണം: ആദ്യ നഷ്​ടപരിഹാര പട്ടികയിൽ 59 പേർ

* തുടർ ഹിയറിങ് ഇന്നും നാളെയും ആലപ്പുഴ: ജില്ല കോടതി പാലം നവീകരണത്തിന്​ മുന്നോടിയായി ആക്ഷേപങ്ങളും പരാതികളും നിർദേശങ്ങളും കേൾക്കുന്നതിന്​ തെളിവെടുപ്പ്​ നടപടി തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കും. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജിൽ നിലവിൽ 59 പേർക്കുള്ള നഷ്ടപരിഹാരമാണ് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആകെ 25.48 ലക്ഷം രൂപയാണ് നഷ്ടപരിഹാരം കണക്കാക്കിയിരിക്കുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കച്ചവടം നടത്തിയിരുന്നതും തൊഴിലെടുത്തിരുന്നതുമായ 47 പേരുടെയും പുറമ്പോക്ക് ഭൂമിയിൽ തൊഴിൽ ചെയ്തിരുന്ന 12 പേരുടെയും പട്ടികയാണ് പ്രാഥമിക വിജ്ഞാപനത്തിൽ ഉൾപ്പെട്ടത്. കൂടുതൽ പേരുടെ വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിക്കേണ്ടി വരുമെന്ന് സ്ഥലമേറ്റെടുക്കൽ വിഭാഗം അറിയിച്ചു. പാലം നവീകരണത്തിന്​ കച്ചവട സ്ഥാപനങ്ങൾ വിട്ടുകൊടുക്കേണ്ടി വരുന്നവരുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും കേൾക്കുന്നതിനാണ്​ പബ്ലിക് ഹിയറിങ്. തിങ്കളും ചൊവ്വയും രാവിലെ 10 മുതൽ നാലുവരെ ആലപ്പുഴ എസ്.ഡി.വി സെന്‍റിനറി ഹാളിലാണ് സ്ഥലമേറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ തെളിവെടുപ്പ്​. ഇതുവരെ രേഖകൾ സമർപ്പിച്ചവർക്ക്​ നഷ്ടപരിഹാരം കണക്കാക്കി വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രേഖകൾ സമർപ്പിക്കാത്തവർക്കു രേഖകൾ നൽകി നഷ്ടപരിഹാരം ആവശ്യപ്പെടാനും സർക്കാർ പ്രഖ്യാപിച്ച പാക്കേജ് സംബന്ധിച്ച ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാനുമാണ് ഹിയറിങ്. പുറമ്പോക്കിൽനിന്ന്​ കുടിയൊഴിക്കപ്പെടുന്നവർക്ക് -മാസം 5000 രൂപ വീതം ആറുമാസത്തേക്ക് ആകെ 30,000 രൂപ. ആകെ ഒമ്പതു പേർക്കായി 2.7 ലക്ഷം. കുടിയൊഴിക്കപ്പെട്ട മാടക്കടക്കാർക്ക് ഒറ്റത്തവണ ധനസഹായം - 25,000 രൂപ വീതം. ആകെ രണ്ടുപേർക്ക് 50,000 രൂപ. കൈത്തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും ഒറ്റത്തവണ സഹായം - 50,000 രൂപ വീതം. ആകെ 24 പേർക്കായി 12 ലക്ഷം. കുടിയൊഴിക്കപ്പെട്ട വാടകക്കാർക്ക് ഒറ്റത്തവണ സഹായം - രണ്ടു ലക്ഷം രൂപ ഒരാൾക്ക്. കുടിയൊഴിക്കപ്പെട്ട തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം - 6000 രൂപ വീതം ആറു മാസത്തേക്ക് ആകെ 36,000 രൂപ. ആകെ 23 പേർക്കായി 8.28 ലക്ഷം എന്നിങ്ങനെയാണ്​ അനുവദിച്ച നഷ്ടപരിഹാരം. 'മെഡിസെപ്​ ഇൻഷുറൻസ് പരിധിയിൽ ആയുവേദം ഉൾപ്പെടുത്തണം' ആലപ്പുഴ: സർക്കാർ നടപ്പാക്കുന്ന മെഡിസെപ്​ ഇൻഷുറൻസ് പരിധിയിൽ ആയുവേദവും ഉൾപ്പെടുത്തണമെന്ന്​ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി പി. പ്രസാദ് ഉദ്​ഘാടനം ചെയ്തു. ചികിത്സ രംഗത്ത്​ ആയുർവേദത്തിന്‍റെ സമഗ്ര സംഭാവന ആർക്കും നിഷേധിക്കാനാവില്ലെന്ന്​ മന്ത്രി പറഞ്ഞു. എച്ച്.​ സലാം എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിച്ചു. വനിത സമ്മേളനം നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്​ഘാടനം ചെയ്തു. സംഘടന സംസ്ഥാന പ്രസിഡന്‍റ്​ ഡോ. രാജു തോമസ്, എ.ഒ. അബിൻ, ഡോ. ലിന്‍റ ഫ്രാൻസിസ്, ഡോ. രജിത് ആനന്ദ്, ഡോ.കെ.എസ്.​ വിഷ്ണു നമ്പൂതിരി, ഡോ ആർ. കൃഷ്ണകുമാർ, ഡോ. അനീഷ് കുമാർ, ഡോ. രശ്മി എസ്. രാജ്, ഡോ. എ.പി. ശ്രീകുമാർ, ഡോ. റോയ് ബി. ഉണ്ണിത്താൻ , ഡോ. മഹേഷ്‌ കുമാർ, ഡോ. എ. ജയൻ, ഡോ. കെ. മധു, ഡോ. കെ.ജി. ഷാജീവ്, ഡോ. ലീന പി. നായർ, ഡോ. പി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ഡോ. ടി.എസ്​. ജയൻ പ്രബന്ധം അവതരിപ്പിച്ചു. APL AYURVEDA ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ല സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.