ഹരിപ്പാട്: ഹരിപ്പാട് 555 കുപ്പി മാഹി നിർമിത വിദേശ മദ്യം കണ്ടെടുത്തു. വീയപുരം ഭാഗത്ത് കാർത്തികപള്ളി എക്സൈസ് റേഞ്ചിന്റെയും ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫിസിന്റെയും, എക്സൈസ് ഇന്റലിജൻസിന്‍റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. വീയപുരം പാമ്പാനി പാടശേഖരത്തിന്റെ വടക്കേ കരയിൽ അച്ചൻകോവിലാറിന്റെ തീരത്ത് ഒമ്പത് പ്ലാസ്റ്റിക് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. കാർത്തികപള്ളി എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആകെ 277ലിറ്റർ മദ്യമാണ് കണ്ടെടുത്തത്. പ്രതികളെപ്പറ്റി അന്വേഷണം ആരംഭിച്ചു. പരിശോധനയിൽ പ്രിവന്‍റീവ് ഓഫിസർമാരായ എം.ആർ. സുരേഷ്, എസ്. ഹാരിസ്, പി.ആർ. പ്രബീൺ. എം. അബ്ദുൽ ഷുക്കൂർ, സിവിൽ എക്സ്സൈസ് ഓഫിസർമാരായ ജി. ജയകൃഷ്ണൻ, പി.കെ. അനീഷ്, എച്ച്. മുസ്തഫ, എൻ. പി അരുൺ, എ. ബി ശ്രീകുമാർ എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.