റീബില്‍ഡ് കേരള: 321 സംരംഭങ്ങളുടെ ഉദ്​ഘാടനം ഇന്ന്​

ആലപ്പുഴ: റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് സംരംഭകത്വ വികസന പദ്ധതി (ആർ.കെ.ഐ-ഇ.ഡി.പി) വഴി ജില്ലയില്‍ തുടങ്ങിയ 321സംരംഭങ്ങളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ ചൊവ്വാഴ്​ച നിര്‍വഹിക്കും. പ്രളയത്തിൽ ഉപജീവനമാര്‍ഗം നഷ്​ടമായവരെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന 15 കോടി ചെലവിട്ട് ചെങ്ങന്നൂര്‍, ചമ്പക്കുളം, വെളിയനാട് ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പ്രദേശത്തും ലഭ്യമായ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ ആരംഭിച്ച് തൊഴിലും വരുമാനവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വൈകീട്ട്​ മൂന്നിന് പുലിയൂര്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കുടുംബശ്രീ ഓക്‌സിലിയറി ഗ്രൂപ്പുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിക്കും. കോവിഡ് കാലത്ത് വിദേശത്തുനിന്ന്​ തൊഴില്‍ നഷ്​ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സൂക്ഷ്​മ സംരംഭങ്ങള്‍ ആരംഭിക്കാൻ തുടങ്ങിയ പേള്‍ പദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. കുടുംബശ്രീയുടെ അഗ്രിന്യൂട്രല്‍ ഗാര്‍ഡന്‍ കാമ്പയി​ൻെറ ഉദ്ഘാടനം ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ജെബിന്‍ പി.വര്‍ഗീസ് നിര്‍വഹിക്കും. ഓരോ വീട്ടിലും പൂര്‍ണ പോഷക ആവശ്യങ്ങള്‍ക്കായി കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ സജ്ജീകരിക്കുന്നതിന് ലക്ഷ്യമിട്ടാണ് അഗ്രി ന്യൂട്രല്‍ ഗാര്‍ഡന്‍ കാമ്പയിന്‍. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം.ജി. ശ്രീകുമാര്‍ അധ്യക്ഷതവഹിക്കും. 'ദുരന്തങ്ങളെ അതിജീവിക്കാൻ മാനവിക കൂട്ടായ്​മ അനിവാര്യം' ആലപ്പുഴ: പ്രകൃതി ദുരന്തങ്ങൾ ഒരോന്നായ് മനുഷ്യനെ കാർന്ന് തിന്നുന്ന കാലത്ത് സാമൂഹിക കൂട്ടായ്​മ അനിവാര്യമാ​െണന്ന് സയ്യിദ് നുജുമുദ്ദീൻ പൂക്കോയ തങ്ങൾ അൽയമാനി. എസ്.വൈ.എസ് ആമില ജില്ല കൺ​െവൻഷനിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി ഫൈസൽ ശംസുദ്ദീൻ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ്​ നവാസ് അഷ്റഫി പാനൂർ ഉദ്​ഘാടനം ചെയ്​തു. ജില്ല കൺവീനർ മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു. എസ്.എം.ജെ ബക്കർ സാഹിബ്, സഫ ബഷീർ, ഖലീൽ മുസ്​ലിയാർ, കെ.എ വാഹിദ് മാസ്​റ്റർ കായംകുളം, ബി. നസറുദ്ദീൻ, നാസർ അമ്പലപ്പുഴ, സൈനുദ്ദീൻ ആലപ്പുഴ, നജീബ്, അഷ്റഫ് എന്നിവർ സംസാരിച്ചു. APL SYS എസ്.വൈ.എസ് ആമില ജില്ല കൺ​െവൻഷനിൽ സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ അൽ-യമാനി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.