എസ്.എൻ.ഡി.പി യോഗം 32 സ്നേഹ വീടുകൾ നിർമിച്ചു നൽകും

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്ത് 25 വർഷം പൂർത്തിയാക്കിയതി​ൻെറ സ്നേഹാദരവായി യോഗത്തി​ൻെറയും ട്രസ്​റ്റി​ൻെറയും കീഴിലെ സ്കൂളിലെ ജീവനക്കാർ 32 സ്നേഹ വീടുകൾ നിർമിച്ചു നൽകും. 'ഒരു വിദ്യാലയം ഒരു വീട്' പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചേർത്തല എസ്.എൻ. ട്രസ്​റ്റ്​ എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥിയുടെ വീടിന് ശിലാസ്ഥാപനം നടത്തി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. ഈ സമയം തന്നെ കേരളത്തി​ൻെറ വിവിധ ഭാഗങ്ങളിൽ മറ്റ് 31 വീടുകളുടെയും ശിലാസ്ഥാപനവും നടത്തി. മൂന്നു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി ഒരു വേദിയിൽ വെച്ച് താക്കോൽ കൈമാറാനാണ് തീരുമാനം. കണിച്ചുകുളങ്ങരയിൽ നടന്ന ചടങ്ങിൽ യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദർശനൻ, എസ്.എൻ. ട്രസ്​റ്റ്​ ബോർഡ് അംഗം ചള്ളിയിൽ സ്വാമിനാഥൻ, പി.എസ്.എൻ. ബാബു, പി.കെ. ധനേശൻ, യു. ജയൻ, ടി.കെ. പ്രശോഭ, സിബി നടേശ്, സജിമോൻ, സുദീപ് പി. ദാസ് എന്നിവർ പങ്കെടുത്തു. ിത്രം : 'ഒരു വിദ്യാലയം ഒരു വീട്' പദ്ധതി ചേർത്തല എസ്.എൻ. ട്രസ്​റ്റ്​ എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥിയുടെ വീടിന് ശിലാസ്ഥാപനം നടത്തി വെള്ളാപ്പള്ളി നടേശൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.