മികവുത്സവം; സാക്ഷരത പരീക്ഷയെഴുതാന്‍ 2784 പേർ

ആലപ്പുഴ: സാക്ഷരത മിഷ​ൻെറ നേതൃത്വത്തിൽ ഏഴിന് ആരംഭിക്കുന്ന മികവുത്സവത്തിൽ ജില്ലയില്‍ പരീക്ഷയെഴുതുന്നത് 2784 പേർ. ഇതില്‍ 2256 പേര്‍ സ്ത്രീകളാണ്. സാക്ഷരത നേടിയിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള പരീക്ഷയാണിത്. സാക്ഷരത ക്ലാസില്‍ 4221 പേര്‍ രജിസ്​റ്റർ ചെയ്തിരുന്നു. കോവിഡ് സാഹചര്യത്തില്‍ പഠനം പൂർത്തിയാക്കാൻ കഴിയാത്തവര്‍ക്കായി പിന്നീട് പരീക്ഷ നടത്തും. പട്ടികജാതി വിഭാഗത്തില്‍നിന്ന്​ 436 പേരും പട്ടികവര്‍ഗ വിഭാഗത്തിൽനിന്ന്​ 10 പേരും പരീക്ഷയെഴുതും. ജില്ലയിൽ 93 പരീക്ഷകേന്ദ്രങ്ങളുണ്ട്. പുലിയൂർ ഗ്രാമപഞ്ചായത്തിലെ തങ്കമ്മ ഗോപാലപിള്ളയാണ് (85) ഏറ്റവും മുതിര്‍ന്ന പഠിതാവ്. ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരിയായ ലക്ഷ്മിയാണ് (12) പ്രായം കുറഞ്ഞയാള്‍. ഹരിപ്പാട് ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ പഠിതാക്കളുള്ളത് -726 പേർ. ഏറ്റവും കുറവ് ഹരിപ്പാട് നഗരസഭയിലാണ് -20 പേർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.