ആലപ്പുഴ: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 22.30 കോടി രൂപ. 25.5 ലക്ഷം രൂപകൂടി ഉടൻ വിതരണം ചെയ്യും. 4668 അപേക്ഷയാണ് ആകെ ലഭിച്ചത്. അതിൽ 4511 പേരുടെ അപേക്ഷയാണ് അംഗീകരിച്ചത്. 4465 പേർക്കാണ് ധനസഹായം വിതരണം ചെയ്തത്. അംഗീകരിച്ച മറ്റ് അപേക്ഷകളിലും നഷ്ടപരിഹാരം നൽകുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. അതിനിടെ, എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകുന്നതിന് ലക്ഷ്യമിട്ട പദ്ധതി തുടങ്ങി. വീടുകളിൽ എത്തി വാക്‌സിനേഷൻ നടത്തുന്ന പദ്ധതിയാണ് ഡോക്ടേഴ്സ് ഫോർ യു. ജില്ല പഞ്ചായത്ത്, ജില്ല ഭരണകൂടം, ആരോഗ്യ വകുപ്പ് എന്നിവ ചേർന്നാണ് നടപ്പാക്കുന്നത്. എം.എസ്.എം.ഇ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: കേന്ദ്രസര്‍ക്കാറിൻെറ എം.എസ്.എം.ഇ മന്ത്രാലയത്തിൻെറ നേതൃത്വത്തില്‍ രാജ്യത്തെ മികച്ച എം.എസ്.എം.ഇകളെ ആദരിക്കുന്നു. ഉൽപാദന, സേവന മേഖലകളിലെ മികച്ച സംരംഭകര്‍, വനിത, പട്ടികജാതി, പട്ടികവര്‍ഗ, ഭിന്നശേഷി വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ ആദ്യ മൂന്നുസ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ടു ലക്ഷം, ഒരുലക്ഷം എന്നിങ്ങനെ സമ്മാനത്തുകയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. ഒരു സംരംഭത്തിന് ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാം. https://dashboard.msme.gov.in/na ലിങ്ക് വഴി 20 വരെ അപേക്ഷ നൽകാം. ഫോണ്‍: 0487 2360536, 2360686, 9645623491, 9495849291.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.