കണിച്ചുകുളങ്ങര തീർഥാടനകേന്ദ്രം ഉദ്​ഘാടനം 22ന്​

ചേർത്തല: കണിച്ചുകുളങ്ങര ​േ​ക്ഷത്രത്തിനുസമീപം നിർമാണം പൂർത്തിയാക്കിയ തീർഥാടന കേന്ദ്രം ഉദ്ഘാടനം 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. കണിച്ചുകുളങ്ങര ദേവസ്വം സംസ്ഥാന ടൂറിസം വകുപ്പിന് അനുവദിച്ച 50 സൻെറ്​ സ്ഥലത്ത്​ 1257 ചതുരശ്ര മീറ്റററിൽ മൂന്നുനിലകെട്ടിടമാണ്​ പൂർത്തിയാക്കിയത്​. അഞ്ചുകോടിയാണ്​ നിർമാണ​ച്ചെലവ്​. ആദ്യനിലയിൽ ഒമ്പത്​ മുറികളും മുകളിലെ രണ്ട് നിലകളിലായി 12 മുറികളുമുണ്ട്​. ശുചിമുറിയും അടുക്കളയുമുണ്ടാകും. മൂന്ന്​ കടമുറികൾ, ലിഫ്റ്റ് തുടങ്ങിയവയും 10 കാറുകൾക്കും 20 ഇരുച ക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാന​ും സൗകര്യമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.