മസ്ജിദുറഹ്മാൻ ജുമാമസ്ജിദ് ഉദ്ഘാടനം 20ന്

പൂച്ചാക്കൽ: പാണാവള്ളി തെക്കുംഭാഗം മുഹ്​യിദ്ദീൻ പുത്തൻപള്ളി മഹല്ലിന്‍റെ കീഴിൽ പുനർനിർമ്മിച്ച മസ്ജിദുറഹ്മാൻ ജുമാമസ്ജിദ് ഞായറാഴ്ച ഉച്ചക്ക് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ്​ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം പി.എം.എസ്. തങ്ങൾ വടുതല ഉദ്ഘാടനം ചെയ്യും. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയാകുമെന്ന് മഹല്ല്​ പ്രസിഡന്‍റ്​ സജീദ് പുന്നാത്തറ, ഇമാം സെയ്ഫുല്ല ഇർഫാനി തങ്ങൾ ലക്ഷദ്വീപ്, സെക്രട്ടറി എ. മുഹമ്മദ് നസീർ, വൈസ് പ്രസിഡന്‍റ്​ സെയ്തുമുഹമ്മദ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.