ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 19 വർഷത്തിനുശേഷം അറസ്​റ്റിൽ

Attn: തിരുവനന്തപുരം മാന്നാർ: 19 വർഷം മുമ്പ്​ തട്ടിപ്പുകേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്​റ്റിൽ. 2002ൽ മാന്നാർ പൊലീസ്​ രജിസ്​റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതി തിരുവനന്തപുരം വെഞ്ഞാറമൂട് രേഷ്മ ഭവനത്തിൽ കൃഷ്ണൻകുട്ടിയെയാണ്​ (55) മാന്നാർ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ജാമ്യത്തിലിറങ്ങി മുങ്ങിയതിനെ തുടർന്ന് പുറപ്പെടുവിച്ച വാറൻറിലാണ് പ്രതിയെ പിടികൂടിയത്. മാന്നാർ എസ്.എച്ച്.ഒ ജി. സുരേഷ്കുമാർ, എസ്.ഐ ജയചന്ദ്രൻ, സിവിൽ പൊലീസ്​ ഓഫിസർമാരായ സിദ്ദീഖുൽ അക്ബർ, ഹാഷിം, അനീഷ് എന്നിവർ ചേർന്ന്​ വെഞ്ഞാറമ്മൂട്ടിൽനിന്നാണ്​ പ്രതിയെ പിടികൂടിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.