ജില്ലയിൽ 1798 പേർക്ക് കോവിഡ്; ടി.പി.ആർ ഉയർന്നു

ആലപ്പുഴ: ജില്ലയിൽ 1798 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1727 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ വിദേശത്തുനിന്ന്​ എത്തിയതാണ്. 16 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു. 54 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 40.23 ശതമാനമാണ്. 585 പേർ രോഗമുക്തരായി. നിലവിൽ 8465 പേർ ചികിത്സയിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.