മണയ്ക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് 17 ന്

ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് 12ന്​ മണയ്ക്കാട് ഡിവിഷൻ(ജനറൽ) ഉപതെരഞ്ഞെടുപ്പ് മേയ് 17ന് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 27 ആണ്. 28 ന് സൂഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 30 ആണ്. മേയ് 17 ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 18ന് വോട്ടെണ്ണൽ നടക്കും. അന്തിമ വോട്ടർപട്ടിക ഈ മാസം 25ന് മുമ്പ് പ്രസിദ്ധീകരിക്കും. ഡിവിഷനിൽ വള്ളികുന്നം പഞ്ചായത്തിലെ എട്ട് വാർഡുകളിലായി 15 ബൂത്തുകളാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.