ആലപ്പുഴ: ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ച 163 പേരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമായ 50,000 രൂപ വീതം നല്‍കിയതായി കലക്ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചു. ഇതുവരെ സമര്‍പ്പിക്കപ്പെട്ട 793 അപേക്ഷകളില്‍ 438 എണ്ണം പരിശോധന പൂര്‍ത്തിയാക്കി അംഗീകരിച്ചു. ഇതില്‍ 163 പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം ലഭ്യമാക്കിയത്. ശേഷിക്കുന്നവര്‍ക്ക് അടുത്തയാഴ്ച ആദ്യം ലഭിക്കും. ധനസഹായത്തിനും കോവിഡ് ബാധിച്ച് മരിച്ച ബി.പി.എല്‍ കുടുംബാംഗങ്ങളുടെ ആശ്രിതര്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുന്നതിനും relief.kerala.gov.in പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ കോവിഡ് ഡെത്ത് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ പോര്‍ട്ടലിലൂടെ അപ്പീല്‍ നല്‍കുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.