ദേശീയപാത നിലവാരത്തിൽ അരൂർ മണ്ഡലത്തിലെ 16 റോഡുകൾ പുനർനിർമിക്കും

അരൂർ: ദേശീയപാതയുടെ ഗുണനിലവാരത്തിൽ അരൂർ മണ്ഡലത്തിലെ 16 റോഡുകൾ ടൂറിസം സർക്യൂട്ട് ലിങ്ക് പദ്ധതി പ്രകാരം പുനർനിർമിക്കുന്നതിന് അനുമതി ലഭിച്ചതായി എ.എം. ആരിഫ് എം.പി അറിയിച്ചു. എരമല്ലൂർ-കുടപുറം റോഡ്, കോടംതുരുത്ത്-തൈക്കൂടം റോഡ്, എരമല്ലൂർ മോഹം ഹോസ്പിറ്റൽ-കാക്കത്തുരുത്ത് റോഡ്, കോടംതുരുത്ത്-പി.എസ് ഫെറി റോഡ്, വടുതല ജമാഅത്ത്-കാട്ടുപുറം റോഡ്, തൈക്കാട്ടുശ്ശേരി പി.എസ് കവല റോഡ്, പാണാവള്ളി-അഞ്ചുതുരുത്ത് റോഡ് എന്നിവക്കാണ്​ അനുമതി ലഭിച്ചത്. ആകെ 20 റോഡുകളാണ് മണ്ഡലത്തിൽ ടൂറിസം സർക്യൂട്ട് പ്രകാരം പുനർനിർമിക്കുന്നത്. 16 റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിലും നാലെണ്ണം ചിപ്പിങ്​ കാർപറ്റ് രീതിയിലുമാണ് പുനർനിർമിക്കുന്നത്. ആദ്യപിണറായി സർക്കാറിന്‍റെ കാലത്ത് ആരിഫ് എം.എൽ.എ ആയിരുന്നപ്പോഴാണ് റോഡ് നിർമാണത്തിന് തുക അനുവദിച്ചത്. എന്നാൽ, നടപടികൾ വല്ലാതെ വൈകിയപ്പോൾ പദ്ധതിയിൽ ഉൾപ്പെടുത്തിയ പല റോഡുകളും പഞ്ചായത്തുകൾ വിവിധ ഫണ്ടുകളിൽപെടുത്തി നിർമിച്ചു. അങ്ങനെ നിർമാണം നടത്തിയ റോഡുകളിൽ ചിലത് ദേശീയപാത നിലവാരത്തിൽ പുനർനിർമിക്കാനാണ് ഇപ്പോൾ അനുമതി ലഭിച്ചത്. ------- ചിത്രo ദേശീയപാത നിലവാരത്തിലുള്ള റോഡ് നിർമാണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.