കുടുംബശ്രീക്ക്‌ 1.45 കോടി വായ്‌പ

ചേർത്തല: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ തണ്ണീർമുക്കം പഞ്ചായത്ത്‌ സി.ഡി.എസ് കുടുംബശ്രീക്ക് 1.45 കോടി വായ്‌പ നൽകി. 29 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്കാണ്‌ വായ്‌പ. മൈക്രോ ക്രെഡിറ്റ്‌ വായ്‌പക്ക്​ പുറമെ സ്വയംതൊഴിൽ-വിവാഹ-സുവർണശ്രീ വായ്‌പകളും വിതരണം ചെയ്‌തു. പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ്‌ വായ്‌പ വിതരണം ഉദ്‌ഘാടനം ചെയ്‌തു. കോർപറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദ്‌ അധ്യക്ഷതവഹിച്ചു. പുതുതായി ചുമതലയേറ്റ്‌ ചെയർമാനെ മന്ത്രി പൊന്നാടയണിയിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. മഞ്‌ജുള, വൈസ്‌ പ്രസിഡന്റ്‌ പ്രവീൺ ജി. പണിക്കർ, സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ്‌ കുമാർ, മിനി ലെനിൻ, സ്വപ്‌ന, സാനു സുധീന്ദ്രൻ, പി.പി. ഉദയസിംഹൻ, ശ്രീജ ഷിബു എന്നിവർ സംസാരിച്ചു. മൂന്ന്‌ കോടിവരെ വായ്‌പ നൽകുന്ന പദ്ധതിയിൽ അഞ്ച് ശതമാനം വരെയാണ്‌ പലിശ. ഫോൺ: 6282013845.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.