വാഹനാപകടങ്ങളിൽ 14 പേർക്ക് പരിക്ക്

തുറവൂർ: ദേശീയപാതയിലുണ്ടായ രണ്ട് . കുളച്ചലിൽനിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന മിനിബസ് മറിഞ്ഞ് യാത്രക്കാരായ 12 പേർക്ക് പരിക്കേറ്റു. മത്സ്യബന്ധന ബോട്ടിലെ ജോലിക്ക്​ എത്തിയവരായിരുന്നു മിനിബസിൽ ഉണ്ടായിരുന്നത്. ചെറിയ പരിക്കോടെ എല്ലാവരും രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ച രണ്ടരയോടെയാണ് അപകടം. തെക്കുനിന്ന് വരുകയായിരുന്ന മിനിബസ് അരൂർ ബൈപാസ് കവലയിലെ മീഡിയനിൽ തട്ടിയാണ് മറിഞ്ഞത്. നാട്ടുകാരും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് ബസ് ഉയർത്തി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ദേശീയപാതയിൽ ചന്തിരൂർ പുതിയ പാലത്തിന് തെക്ക് ശാന്തിഗിരി ആശ്രമത്തിന്‍റെ സ്നേഹ ഓയിൽ മില്ലിന് സമീപമായിരുന്നു രണ്ടാമത്തെ അപകടം. ബംഗളൂരുവിൽനിന്ന് വരുകയായിരുന്ന ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ഗരുഡ ബസിന്റെ പിന്നിലിടിച്ച് നിയന്ത്രണം തെറ്റി നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. പരിക്കേറ്റ ടൂറിസ്റ്റ് ബസ് ക്ലീനറെ ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. ബസുകൾ രണ്ടും ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് കമ്പിയുമായി പോകുകയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തിൻ ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.