ആലപ്പുഴ: നഗരത്തിൽ ഹോം സ്റ്റേ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ ഹോം സ്റ്റേ ഉടമയും നാല് ഏജന്‍റുമാരും ഉൾപ്പെടെ സെക്സ് റാക്കറ്റിൽ കണ്ണികളായ 14 പേർക്കെതിരെ കേസെടുത്തു. കൈനകരി കുപ്പപ്പുറം സ്വദേശി ഷെമീര്‍ (42), ആലപ്പുഴ പള്ളാത്തുരുത്തി ചുങ്കം സ്വദേശി സലാം (46), ആലപ്പുഴ പഴവീട് സ്വദേശി അനീഷ് (45), തൃക്കുന്നപ്പുഴ പല്ലന സ്വദേശി ഉമേഷ് (31), വണ്ടാനം നീര്‍ക്കുന്നം സ്വദേശികളായ അനന്തു (25), രാഹുല്‍ (30), തിരുവനന്തപുരം പാലോട് സ്വദേശിനി ജസീല (31), കൊല്ലം ശൂരനാട് സ്വദേശിനി ശാന്തമ്മ (68), കുമളി അണക്കര സ്വദേശി എബിന്‍ തോമസ് (36), ഉത്തര്‍പ്രദേശ് മഹാരാജാ ഗഞ്ചില്‍ അവദേശ് വിശ്വകര്‍മ (32), മുംബൈ ബാന്ദ്ര ഈസ്‍റ്റില്‍ മുഹമ്മദ് ഷെഫീഖ് (40), അന്ധേരി ഈസ്‍റ്റില്‍ സ്വപ്ന (32), ബാന്ദ്ര സ്വദേശിനി കാജള്‍ (32), ചിക്മഗളൂര്‍ സ്വദേശിനി ഗ്രിറ്റ ഡി. കന്ന (28) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പണത്തിനായി എത്തുന്ന ഗ്രൂപ്പാണെന്നും ഇവർക്ക് അന്തർസംസ്ഥാന സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചോദ്യംചെയ്യലിൽ ഇവർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനു കിഴക്കുഭാഗത്തുള്ള ഹോം സ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മുറികളില്‍നിന്ന് പണവും കണ്ടെത്തിയിട്ടുണ്ട്. പരിസരവാസികളുടെ പരാതിയിലാണ് പൊലീസ് മിന്നൽപരിശോധന നടത്തി സംഘത്തെ പിടികൂടിയത്. ഇവരിൽ ഒമ്പതുപേർ മലയാളികളും അഞ്ചുപേർ അന്തർസംസ്ഥാനത്തുനിന്നുള്ളവരുമാണ്. നഗരത്തിൽ നീണ്ട ഇടവേളക്കുശേഷമാണ് സെക്‌സ് റാക്കറ്റുകൾ സജീവമായത്. രണ്ടുവർഷം മുമ്പ് സെക്സ് റാക്കറ്റിലെ കണ്ണികളായവർ ഉൾപ്പെട്ടസംഘം തിരുവമ്പാടിയിൽ തനിച്ച് താമസിച്ച വീട്ടമ്മയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നിരുന്നു. ഏതാനും ദിവസംമുമ്പ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുസമീപം ആളൊഴിഞ്ഞ ഭാഗത്ത് തമ്പടിക്കുന്ന യുവതികളെ യുവാക്കൾ കടന്നാക്രമിച്ചിരുന്നു. ഇതിനുപിന്നാലെ യുവാക്കളും റാക്കറ്റിലെ ഏജന്‍റുമാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കൺട്രോൾ റൂം, സൗത്ത് പൊലീസ് എന്നിവർ സ്ഥലത്തെത്തിയാണ് സംഘത്തെ വിരട്ടിയോടിച്ചത്. വാർഡിലെ വയോജന വനിതകൾക്ക് ഉല്ലാസയാത്ര ആലപ്പുഴ: ലോക വനിതദിനത്തിൽ വലിയമരം വാർഡിലെ വയോജന വനിതകൾക്ക് വാർഡ് കൗൺസിലർ നസീർ പുന്നക്കൽ ഹൗസ്ബോട്ട് യാത്ര ഒരുക്കും. ചൊവ്വാഴ്ച രാവിലെ 11ന് ആലപ്പുഴ പുന്നമടയിൽനിന്ന് 16 വയോജന വനിതകളെ പൊന്നാട അണിയിച്ച് ആദരിച്ചശേഷമാണ് യാത്ര. വനിത ദിനത്തിൽ വേറിട്ട യാത്രക്കുള്ള ഒരുക്കത്തിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.