ചേര്‍ത്തല: 13 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിൽ. വള്ളികുന്നം ഇലപ്പിക്കുളം സുനില്‍ഭവനത്തില്‍ അനന്തു(19), പുതിയേടത്ത് വീട്ടില്‍ ഫയാസ്(20) എന്നിവരെയാണ് ആലപ്പുഴ ഡാൻസാഫ് സ്ക്വാഡും ചേർത്തല പൊലീസും ചേർന്ന് പിടികൂടിയത്.വ്യാഴാഴ്ച രാത്രി പത്തോടെ ദേശീയപാതയില്‍ ഒറ്റപുന്ന കവലയില്‍വെച്ചാണ് ഇവരെ പിടികൂടിയത്. എറണാകുളത്തുനിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസിലാണ് കഞ്ചാവുമായി ഇരുവരുമെത്തിയത്. കൈമാറാൻ കാത്തുനിൽക്കുമ്പോഴാണ് പിടികൂടുന്നത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് 10 ലക്ഷം രൂപക്ക് മുകളിൽ വിലവരും. മാസത്തിൽ രണ്ടും മൂന്നും തവണ ഒഡിഷയിലും ആന്ധ്രയിലും പോയി കഞ്ചാവ് വാങ്ങി വിൽപന നടത്തി വരികയായിരുന്നു. ഇവര്‍ക്കു പിന്നില്‍ വന്‍കിട സംഘങ്ങളുണ്ടെന്ന സൂചനകളെ തുടര്‍ന്ന് അന്വേഷണം ഊർജിതമാക്കി. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.കെ. ബിനുകുമാര്‍, ചേര്‍ത്തല ഡിവൈ.എസ്.പി ടി.ബി. വിജയന്‍ എന്നിവരുടെ നിർദേശത്തിൽ ചേര്‍ത്തല സ്‌റ്റേഷന്‍ ഓഫിസര്‍ ബി.വിനോദ്കുമാറിന്റെയും എസ്.ഐ ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.