മാവേലിക്കര: ഹയർ സെക്കൻഡറി പരീക്ഷയിൽ ഒരു മാർക്കുപോലും വിട്ടുകൊടുക്കാതെയാണ് സ്മൃതി സന്തോഷ്കുമാറിന്റെ വിജയം. 1200ൽ 1200 മാർക്കും സ്വന്തമാക്കി നേടിയ സമ്പൂർണ വിജയത്തിലൂടെ സംസ്ഥാനത്തും ജില്ലയിലും മിന്നുംതാരമായി. മാവേലിക്കര മറ്റം സെന്‍റ് ജോൺസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥിയായ സ്മൃതി കോമേഴ്സ്-മാത്സ് വിഭാഗത്തിലാണ് നേട്ടം കൊയ്തത്. കൊല്ലകടവ് ചെറുവല്ലൂർ പ്രഭാസത്തിൽ സന്തോഷ് കുമാറിന്‍റെയും പ്രഭയുടെയും രണ്ടുമക്കളില്‍ ഇളയവളാണ് സ്മൃതി. മസ്കത്തിൽ ലിഫ്റ്റ് ടെക്നീഷ്യനാണ് പിതാവ് സന്തോഷ് കുമാർ. അവിടെയാണ് പത്താം ക്ലാസ് വരെ പഠിച്ചത്. 97.4 ശതമാനം മാർക്ക് നേടിയായിരുന്നു വിജയം. പിന്നീട് ഹയർ സെക്കൻഡറി പഠനത്തിനാണ് നാട്ടിലെത്തിയത്. മാത്സിന് മാത്രമാണ് ട്യൂഷന് പോയിരുന്നത്. മറ്റ് വിഷയങ്ങൾ ഓൺലൈൻ, യൂട്യൂബ് വഴിയും അധ്യാപകരുടെ സഹായത്തോടെയുമാണ് പഠിച്ചത്. പഠനരംഗത്ത് വിജയങ്ങള്‍ മാത്രം ശീലമാക്കിയ ഈ കൊച്ചുമിടുക്കിക്ക് സി.എക്ക് പോകാനാണ് ആഗ്രഹം. സഹോദരി ശ്രുതി തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ രണ്ടാംവർഷ ബി.എസ്സി വിദ്യാര്‍ഥിനിയാണ്. APG smrithi സ്മൃതി സന്തോഷ്കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.