കെ.പി റോഡിൽ ലെപ്രസി സാനറ്റോറിയത്തിന് സമീപമാണ് അപകടം ചാരുംമൂട്: കെ.പി റോഡിൽ നൂറനാട് ലെപ്രസി സാനറ്റോറിയത്തിന് സമീപം കാറും സ്വകാര്യബസും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു അപകടം. കായംകുളം ഭാഗത്തുനിന്ന് നൂറനാട് ഭാഗത്തേക്ക് വന്ന കാറാണ് ബസുമായി ഇടിച്ചത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന നൂറനാട് ജെ.കെ ട്രേഡേഴ്സ് ഉടമ രാമനാഥന് കൈക്ക് സാരമായി പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ ഏഴ് സ്ത്രീകളും ബസ് ജീവനക്കാർക്കും പരിക്കേറ്റു. അടൂർ കണ്ണംകോട് കൊച്ചുകുരിക്കേത്ത് രമണി (58), സുമ (39), മനു (33), നന്ദിനി (49), അനിത (40) എന്നിവർക്കും വള്ളികുന്നം കാഞ്ഞിപ്പുഴ അമ്പാടിയിൽ ഇന്ദിര (56), സൗമ്യ (30), പള്ളിക്കൽ ഇടയിലെ വീട്ടിൽ സിന്ധു (49) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവർ നൂറനാട്, കറ്റാനം ആശുപത്രികളിൽ ചികിത്സതേടി. അടൂർ-കായംകുളം റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. സാനറ്റോറിയത്തിന് മുന്നിൽ യാത്രക്കാരെ ഇറക്കിയ ശേഷം മുന്നോട്ട് നീങ്ങവെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ നിശ്ശേഷം തകർന്നു. ബസിന്‍റെ മുൻഭാഗത്തെ ചില്ലുകളും തകർന്നിട്ടുണ്ട്. കായംകുളത്തുനിന്ന് എത്തിയ അഗ്നിരക്ഷാ സേനയും നൂറനാട് പൊലീസും നാട്ടുകാരും യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. സംഭവത്തെത്തുടർന്ന് കെ.പി റോഡിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഫോട്ടോ: അപകടത്തിൽപെട്ട കാറും ബസും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.