റവന്യൂ ഫയല്‍ അദാലത്​; 117 അപേക്ഷകളിൽ തീർപ്പ്​

ആലപ്പുഴ: റവന്യൂ ഡിവിഷനല്‍ ഓഫിസില്‍ സബ് കലക്ടര്‍ സൂരജ് ഷാജിയുടെ നേതൃത്വത്തില്‍ നടന്ന ഫയല്‍ അദാലത്തില്‍ 117 അപേക്ഷകളില്‍ തീര്‍പ്പുകല്‍പിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡേറ്റ ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 90 ഉത്തരവുകള്‍ സബ് കലക്ടര്‍ അപേക്ഷകര്‍ക്ക് കൈമാറി. ഇതുവരെ നടത്തിയ അഞ്ച് അദാലത്തിലായി 1037ഓളം ഫയലുകളാണ്​ തീർപ്പാക്കിയത്​. സീനിയര്‍ സൂപ്രണ്ട് ബി. കവിത, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.ഡി. സുധി, കെ.വി. ഗിരീശന്‍ എന്നിവരും പങ്കെടുത്തു. മത്സ്യത്തൊഴിലാളിക്ക്‌ വീട് നിർമിച്ചു നൽകി ആലപ്പുഴ: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.സി.സി ആവിഷ്കരിച്ച 1000 വീട് നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാനത്ത്​ അഞ്ച് വീടുകൾ നിർമിച്ചു നൽകി. അഞ്ചാമത്തെ വീട് മത്സ്യത്തൊഴിലാളിയായ അമ്പലപ്പുഴ തോട്ടപ്പള്ളി ഐമനം വീട്ടിൽ ടി. വിജയകുമാറിനാണ് നൽകിയത്. ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. ബി. ബാബുപ്രസാദ് ഉദ്​ഘാടനം ​​ചെയ്തു. താക്കോൽ ദാനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം. ലിജു നിർവഹിച്ചു. ജില്ല പ്രസിഡന്റ്‌ സി.വി. ഗോപി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. കെ.ആർ. കുറുപ്പ്, ജനറൽ സെക്രട്ടറി എം.പി. വേലായുധൻ, സംസ്ഥാന ട്രഷറർ ആർ. രാജൻ ഗുരുക്കൾ, വൈസ് പ്രസിഡന്റ്‌ കെ.വി. മുരളി സെക്രട്ടറി ആർ. കുമാരദാസ് ജില്ല സെക്രട്ടറി ബി. പ്രസന്നകുമാർ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ടി.എ. ഹാമീദ് തുടങ്ങിയവർ സംബന്ധിച്ചു. എസ്.ഡി.പി.ഐ മണ്ഡലം ഭാരവാഹികൾ ആലപ്പുഴ: ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്ക്​ എസ്​.ഡി.പി.ഐ ഓർഗനൈസിങ്​ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു. തൗഫീഖ് അലി (അരൂർ), എ. റഫീഖ് (ആലപ്പുഴ), എ. നസീർ (അമ്പലപ്പുഴ), അൻസാരി കാർത്തികപ്പള്ളി (ഹരിപ്പാട്), ഷാജഹാൻ കൊപ്പാറ (കായംകുളം), അജി വെട്ടിയാർ (മാവേലിക്കര), എ. അഫ്സൽ (ചെങ്ങന്നൂർ) എന്നിവരാണ് ഓർഗനൈസിങ്​ സെക്രട്ടറിമാർ. ജില്ല പ്രസിഡന്റ് കെ. റിയാസ് പ്രഖ്യാപനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.