എയ്​റോബിക് കമ്പോസ്​റ്റ്​: നഗരസഭക്ക്​ 10 ലക്ഷത്തിന്‍റെ നഷ്ടം

ചേർത്തല: ടൗണിൽ രണ്ടിടത്തായി സ്ഥാപിച്ച എയ്റോബിക് കമ്പോസ്റ്റ്​ ബിന്നുകൾ കാടുകയറി നശിച്ചതോടെ മുൻ നഗരസഭ അധികൃതരുടെ അശാസ്ത്രീയ രീതിമൂലം നഷ്ടം 10 ലക്ഷം രൂപ. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽതന്നെ സംസ്കരിക്കുന്നതിനാൽ ഇതിന്​ പ്രസക്തി ഇല്ലെന്നതാണ് അധികൃതർ കാരണമായി പറയുന്നത്. ചേർത്തല ഗവ.ആയുർവേദ ആശുപത്രിക്ക്​ സമീപവും സ്വകാര്യ ബസ് സ്റ്റാൻഡിനോട്​ ചേർന്നും രണ്ട്​ യൂനിറ്റ് എയ്റോബിക് ബിന്നുകളാണ് സ്ഥാപിച്ചത്. രണ്ടിടത്തുമായി 26 ബിന്നുണ്ട്. 35 വാർഡിലെയും ജൈവമാലിന്യങ്ങൾ സംസ്കരിക്കാനാണ്​ ആലപ്പുഴ മാതൃകയിൽ ഇവിടെയും ബിന്നുകൾ സ്ഥാപിച്ചത്. ജൈവമാലിന്യം വളമാക്കാൻ പരിശീലനവും നടത്തിയിരുന്നു. കുടുംബശ്രീ യൂനിറ്റുകളെ മാലിന്യശേഖരണത്തിന് ഏർപ്പെടുത്താൻ നിശ്ചയിച്ചെങ്കിലും അതും നടന്നില്ല. മാലിന്യസംസ്കരണ സംവിധാനത്തെക്കുറിച്ച് നഗരവാസികൾക്കും കാര്യമായ ബോധവത്​കരണം നൽകിയില്ലെന്നും ആസൂത്രണത്തിൽ പാളിച്ചയു ണ്ടെന്നും ആരോപണമുണ്ടായിരുന്നു. ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് എയ്റോബിക് ബിന്നുകൾ ആവശ്യമില്ലാതായി. അജൈവ മാലിന്യങ്ങൾ തരംതിരിക്കുന്നതിനുള്ള കേന്ദ്രങ്ങളാക്കി ഇത്​ മാറ്റുന്നത് നിലവിലെ നഗരസഭ ആലോചിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.