അരൂർ: റോഡും മീഡിയനും ഒരേ ഉയരത്തിലായതോടെ അപകട സാധ്യത വർധിക്കുന്നു. ചന്തിരൂർ അൽഅമീൻ പബ്ലിക് സ്കൂളിന് സമീപത്താണ് കൂടുതൽ അപകട സാധ്യത. ദേശീയപാത പുനർ നിർമിച്ചപ്പോൾ റോഡിൻെറ ഉയരം മീഡിയൻെറ ഉയരത്തിന് ഒപ്പമായതാണ് കുഴപ്പമായത്. ബൈക്കുകൾക്കും മറ്റും അനായാസേന മീഡിയൻ മറികടന്ന് എതിർദിശയിലെ റോഡിലേക്ക് കയറുന്നതാണ് അപകടസാധ്യത ഉയർത്തുന്നത്. മീഡിയൻ ഗ്യാപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നുപോലും ബൈക്കുകളും മറ്റും കടന്നുവരുന്നത് വേഗത്തിൽ എത്തുന്ന വാഹനങ്ങളെ ആശങ്കയിലാക്കും. ദേശീയപാതയിൽ പല സ്ഥലങ്ങളിലും മീഡിയൻെറ ഉയരം വർധിപ്പിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അടിയന്തരമായി റോഡ് സുരക്ഷാസമിതി ഇക്കാര്യത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ചിത്രം ദേശീയപാത ചന്തിരൂർ മീഡിയൻ മറികടക്കാവുന്ന നിലയിലായപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.