എരമല്ലൂർ: പ്രക്ഷോഭങ്ങൾ നിരവധി നടത്തിയിട്ടും റോഡ് നന്നാക്കാൻ അധികൃതർ എത്തിയില്ല. ഒടുവിൽ റോഡപകടം പ്രതീകാത്മകമായി നടത്തി പ്രതിഷേധിച്ചു. എരമല്ലൂർ - എഴുപുന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനസംരക്ഷണ സമിതി ഇരുചക്രവാഹനങ്ങൾ റോഡിൽ വീണ് വാഹനയാത്രികർക്ക് പരിക്കേൽക്കുന്നതായി ചിത്രീകരിച്ചത്. സമിതി ചെയർമാൻ ദാസ് കുട്ടൻ, സി.ഡി. തങ്കച്ചൻ എന്നിവരാണ് അപകടത്തിൽപെടുന്നതായി അഭിനയിച്ചത്. റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സമരം. ഇവർ യാത്ര ചെയ്ത് സ്കൂട്ടർ റോഡിലെ കുഴിയിൽ വീണ് മറിഞ്ഞാണ് സമരം നടത്തിയത്. സാമൂഹികപ്രവർത്തകൻ രാജപ്പൻ ഉദ്ഘാടനം ചെയ്തു. എരമല്ലൂർ വിജയൻ, റെജി റാഫേൽ, റെനീഷ് ജോസഫ്, കെ.കെ. രഘു, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. ചിത്രം : ജനസംരക്ഷണ സമിതി എഴുപുന്ന റെയിൽവേ ഗേറ്റിന് സമീപം സംഘടിപ്പിച്ച പ്രതീകാത്മക അപകടസമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.