കൈനകരി പഞ്ചായത്ത് മന്ദിരം ഉദ്ഘാടനം ഇന്ന്​

ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിന്റെ ഓഫിസ് മന്ദിരം തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. വൈകീട്ട്​ മൂന്നിന് നടക്കുന്ന ചടങ്ങില്‍ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. തോമസ് കെ. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എമാരെയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരെയും കൊടിക്കുന്നില്‍ സുരേഷ് എം.പി ആദരിക്കും. ദുരിതാശ്വാസ സഹായ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിക്കും. apl kainakari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.