അരൂക്കുറ്റി: എ.സി.സി വടുതലയുടെ ആഭിമുഖ്യത്തിൽ നദ്വത്തുൽ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ ഞായറാഴ്ച മുതൽ ക്രിക്കറ്റ് മത്സരം തുടങ്ങും. വിജയികൾക്ക് നൽകുന്ന സെവൻസ് ഗോൾഡ് ആൻഡ് ഡയമണ്ട് എവർറോളിങ് ട്രോഫി അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് അഷ്റഫ് വെള്ളേഴത്തിന് സെവൻസ് ഷമീർ കൈമാറി. സെക്കൻഡ് വിന്നേഴ്സിനുള്ള ട്രോഫി മുഹമ്മദൻസ് പ്രസിഡന്‍റ് സി.എം. നസീർ ചാണിച്ചിറ, 1008 സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.എം. ബഷീറിന് കൈമാറി. ചടങ്ങിൽ എ.സി.സി പ്രസിഡന്‍റ് വി.എ. ഷമീർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.എം. സുബൈർ മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥി നസീബ് നെടിയത്ത്, എ.സി.സി ടീം ക്യാപ്റ്റൻ കെ. നിയാസ്, വൈസ് ക്യാപ്റ്റൻ പി.എസ്. ഷമീർ, കെ.പി. ജിംനാസ്, ഡി. യദു, പി. ഷിനു, നവാബ് വടുതല, പി.എ. മുജീബ്, കെ.എം. ഫാരിസ് എന്നിവർ പങ്കെടുത്തു. ഞായറാഴ്ച രാവിലെ എട്ടിന് മത്സരം തുടങ്ങും. ചിത്രം : എവർറോളിങ് ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്തിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.