അംഗൻവാടിക്ക് ചുറ്റുമതിലില്ലാത്തത് ഭീഷണി

വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഒമ്പതാം വാർഡിലെ 69ാം നമ്പർ കളത്തിൽ ഭജനമഠം അംഗൻവാടിക്ക് ചുറ്റുമതിലില്ലാത്തത് ഭീഷണിയാകുന്നു. മാളിയേക്കൽ റോഡിലെ വളവുള്ള ഭാഗത്താണ് അംഗൻവാടി കെട്ടിടം ഉള്ളതെന്നത്​ അപകട സാധ്യത വർധിപ്പിക്കുന്നു. ഇരുപതോളം കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്. കഴിഞ്ഞ ദിവസം വാഹനം ഇടിച്ച് അംഗൻവാടിയുടെ തിണ്ണക്ക് കേടുപാട്​ സംഭവിച്ചിരുന്നു. സദാ വാഹനങ്ങൾ പോകുന്നതുകൊണ്ട് കുട്ടികളെ മുൻകരു​തലെടുത്താണ്​ പഠിപ്പിക്കുന്നത്. അധ്യാപികയുടെ കണ്ണ് തെറ്റിയാൽ കുട്ടികൾ പുറത്തേക്ക് പോകുന്നതുകൊണ്ട് വാതിൽ അടച്ചിടുകയാണ് പതിവ്. ഒരാൾ മാത്രമുള്ള സമയത്ത് കുട്ടികളെ നിയന്ത്രിക്കൽ ശ്രമകരമാണ്​. അരൂക്കുറ്റി ആശുപത്രിയുടെ കുടപുറം സബ്ബ് സെന്‍ററായും ഈ അംഗൻവാടി പ്രവർത്തിക്കുന്നുണ്ട്. മാസത്തിൽ ഒരു ദിവസം കുട്ടികൾക്കുള്ള കുത്തിവെപ്പും ആഴ്ചയിൽ ഗർഭിണികൾക്കുള്ള പരിശോധനയും ഇവിടെ നടക്കുന്നു. ദീർഘനാളായ ആവശ്യമാണ് ചുറ്റുമതിൽ വേണമെന്നത്. കെട്ടിടത്തിന് കാലപ്പഴക്കവുമുണ്ട് . ചിത്രം: ചുറ്റുമതിലില്ലാത്ത അരൂക്കുറ്റി കളത്തിൽ ഭജനമഠം അംഗൻവാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.