അംഗൻവാടി ടീച്ചർക്ക്​ യാത്രയയപ്പ്​

അരൂർ: അംഗൻവാടിയിൽ 42 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന മല്ലിക ടീച്ചറിന് യാത്രയയപ്പ്. അരൂർ ഗ്രാമപഞ്ചായത്ത്​ 20ാം വാർഡിൽ പത്താം നമ്പർ അംഗൻവാടിയിലാണ് മല്ലിക 42 വർഷത്തെ സേവനം നടത്തിയത്. ഒന്നിലേറെ തലമുറകളെ പഠിപ്പിക്കാൻ ടീച്ചർക്ക് ഭാഗ്യം ലഭിച്ചു. ദലീമ എം.എൽ.എ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തു. ആട്ടവും പാട്ടും കളിയും ചിരിയും യാത്രയയപ്പ് സമ്മേളനത്തിന് ഉത്സവാന്തരീക്ഷം പകർന്നു. വാർഡ് അംഗം പി.ആർ. ജ്യോതിലക്ഷ്മി അധ്യക്ഷതവഹിച്ചു. റോഡ് ഉദ്ഘാടനം ചെയ്തു ആലപ്പുഴ: നഗരസഭ സ്റ്റേഡിയം വാര്‍ഡില്‍ ആഞ്ഞിലിപ്പറമ്പ് റോഡും കലുങ്കും പണിപൂര്‍ത്തിയാക്കി നാടിന്​ സമര്‍പ്പിച്ചു. 2017ല്‍ ടെൻഡര്‍ ചെയ്ത റോഡും കലുങ്കും എട്ട്​ ലക്ഷം രൂപ അടങ്കല്‍ വകയിരുത്തിയാണ് പൂര്‍ത്തീകരിച്ചത്. 14 കോടിയാണ് ഇതുപോലെ വാര്‍ഡുകളില്‍ മുന്‍കാല പണി നഷ്ടപ്പെടുത്താതെ പൂര്‍ത്തീകരിക്കുന്നതിനായി നഗരസഭ നല്‍കിയിട്ടുള്ളത്. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ആഴം കൂട്ടി വൃത്തിയാക്കിയ റാണിതോടിലെ നീരൊഴുക്കിന് തടസ്സമായിരുന്ന കലുങ്കാണ് പുനർനിർമിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ ബി. അജേഷ്​ അധ്യക്ഷതവഹിച്ചു. നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ബാബു, വലിയമരം കൗണ്‍സിലര്‍ നസീര്‍ പുന്നക്കല്‍, ടി.ബി. ഉദയൻ, വാര്‍ഡ് വികസന സമിതി സെക്രട്ടറി ജി. സതീഷ്​ കുമാര്‍, ശ്രീജിത്, സുഗുണന്‍, ബിബിന്‍, വിജയരാജു, കോണ്‍ട്രാക്ടര്‍ ഷൈബു കെ. ജോണ്‍ എന്നിവര്‍ പങ്കെടുത്തു. അധ്യാപകർക്ക് പുരസ്കാരം ആലപ്പുഴ: റെക്കഗ്നൈസ്‌ഡ് സ്ക്കൂൾ മാനേജ്മെന്‍റ്​സ്​ അസോസിയേഷൻ ആലപ്പുഴ ഘടകം സംഘടിപ്പിച്ച അധ്യാപക പുരസ്കാര സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൻ സൗമ്യാരാജ് ഉദ്​ഘാടനം ചെയ്തു. ആലപ്പുഴ കാർമൽ അക്കാദമിയിൽ നടന്ന ചടങ്ങിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട എട്ട് അധ്യാപകർക്ക്​ കെ.ആർ.എസ്.എം.എയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ്ശ പുരസ്കാരങ്ങൾ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.