അനുസ്മരണ സമ്മേളനവും റിലീഫ് പ്രവർത്തനവും നടത്തി

അമ്പലപ്പുഴ: മുസ്​ലിംലീഗ് പുന്നപ്ര സൗത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെയും മുസ്​ലിം യൂത്ത്​ ലീഗ് നേതാവായിരുന്ന ഷിഹാബ് പോളക്കുളത്തി‍ൻെറയും അനുസ്മരണ യോഗവും റമദാൻ റിലീഫ് പ്രവർത്തനവും നടത്തി. യോഗം ലീഗ് ജില്ല ട്രഷറർ കമാൽ എം. മാക്കിയിൽ ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്‍റ് അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി നജ്മൽ ബാബു, മണ്ഡലം വൈസ് പ്രസിഡന്‍റ്​ സുബൈർ നാളികാട്, നൗഷാദ് സുൽത്താന, ആരിഫുദ്ദീൻ, നാസർ കാളുതറ, അൻസർ, ഷാനവാസ്, മാഹീൻ സലാം, അൻസിൽ തുടങ്ങിയവർ സംസാരിച്ചു. ചിത്രം...അനുസ്മരണ യോഗവും റമദാൻ റിലീഫ് പ്രവർത്തനവും ലീഗ് ജില്ല ട്രഷറർ കമാൽ എം. മാക്കിയിൽ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.