ആറാട്ടുപുഴ: ഇരുമ്പിൻെറ കാലി വീപ്പ മുറിക്കുമ്പോൾ ഉണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്ക് പൊള്ളലേറ്റു. ചേപ്പാട് ദേവ് ഭവനത്തിൽ മനോജ് (42), പുല്ലുകുളങ്ങര കണ്ടല്ലൂർ തെക്ക് വല്യത്ത് തെക്കതിൽ രഘു (51) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതുകുളം ഹൈസ്‌കൂൾ ജങ്ഷന് കിഴക്ക് വീട് പണിക്കിടെയാണ് സംഭവം. വീടുപണിക്ക് വെള്ളം നിറക്കുന്ന ആവശ്യത്തിന് തറയോട് ഒട്ടിക്കുന്ന പശവരുന്ന വീപ്പ മുറിക്കുമ്പോൾ തീ ആളിപ്പടരുകയായിരുന്നു. 40 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ മനോജിന്റെ നില ഗുരുതരമായി തുടരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികളും വീട്ടുകാരും ചേർന്ന് ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇരുമ്പുവീപ്പയിൽ രാസപദാർഥത്തിന്റെ അംശം അടങ്ങിയതാകാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. മനോജിന്റെ ഇരുകൈകൾക്കും കാലുകൾക്കും പുറത്തിനുമാണ് പൊള്ളലേറ്റത്. രഘുവിന്റെ കൈക്കും കാലിനും പൊള്ളലേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.