നോമ്പുതുറ വിഭവങ്ങളെത്തിച്ച്​ സാംസ്കാരിക സംഘടന പ്രവർത്തകർ

അമ്പലപ്പുഴ: സാഹോദര്യത്തിന്‍റെയും മതസൗഹാർദത്തിന്‍റെയും പ്രതീകമായ റമദാനിൽ പള്ളിയിൽ സ്നേഹത്തിന്‍റെ ഭക്ഷണം വിളമ്പി സാംസ്കാരിക സംഘടന പ്രവർത്തകർ. വളഞ്ഞവഴി പടിഞ്ഞാറ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് കലാകായിക സാംസ്കാരിക സംഘടനയാണ് സമീപത്തെ മഹ്ദറ മസ്ജിദിൽ നോമ്പുതുറ വിഭവങ്ങളെത്തിച്ചത്. 1998ൽ പ്രവർത്തനമാരംഭിച്ച ഫ്രണ്ട്സിൻന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ഏഴുവർഷമായി ഈ മസ്ജിദിൽ പതിവ് തെറ്റിക്കാതെ നോമ്പുതുറ വിഭവങ്ങൾ എത്തിക്കുന്നുണ്ട്. ഇവിടെ നമസ്കാരത്തിനെത്തുന്ന ഇരുന്നൂറോളം പേർക്കാണ് ഫ്രണ്ട്സിന്‍റെ നേതൃത്വത്തിൽ നോമ്പുതുറ വിഭവങ്ങളെത്തിക്കുന്നത്. നീർക്കുന്നം ഇജാബ മസ്ജിദിന് കീഴിലാണ് മഹ്​ദറ പള്ളി പ്രവർത്തിക്കുന്നത്. ഫ്രണ്ട്സ് പ്രസിഡന്‍റ്​ കെ. ഫെനിലിൽനിന്ന് ഇജാബ മസ്ജിദ് പ്രസിഡന്‍റ്​ ഇബ്രാഹിംകുട്ടി വിളക്കേഴം നോമ്പുതുറ വിഭവങ്ങൾ ഏറ്റുവാങ്ങി. ഫ്രണ്ട്സ് സെക്രട്ടറി പി. ഉഷസ്, ട്രഷറർ എസ്. സുജിത്, വൈസ് പ്രസിഡന്‍റ്​ രഞ്ജിത് നന്ദു, ഡി. ദിലീഷ്, മഹ്ദറ പള്ളി ഭാരവാഹികളായ അഷ്റഫ്, ഹാഷിം, രാജ തുടങ്ങിയവർ പങ്കെടുത്തു. പ്രവർത്തനം തുടങ്ങിയ നാൾമുതൽ നിരവധി കാരുണ്യ, സേവന പ്രവർത്തനങ്ങളാണ് ഫ്രണ്ട്സ് നടത്തുന്നത്. പടം: ഫ്രണ്ട്സ് പ്രസിഡന്‍റ്​ കെ. ഫെനിലിൽനിന്ന് ഇജാബ മസ്ജിദ് പ്രസിഡന്‍റ്​ ഇബ്രാഹിംകുട്ടി വിളക്കേഴം നോമ്പുതുറ വിഭവങ്ങൾ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.