അമ്പലപ്പുഴ: ചിത്രരചന അഭ്യസിച്ചിട്ടില്ലെങ്കിലും വിജയന്‍ ചാലിച്ചെടുത്ത ചായക്കൂട്ടില്‍ പിറക്കുന്നത് ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍. കലവൂർ ചെമ്പിലായിൽ വിജയന്‍(56) കുട്ടിക്കാലം മുതല്‍ കരിക്കട്ടകൊണ്ടും ഇഷ്ടികച്ചീളുകൊണ്ടും ചുവരുകളില്‍ അത്ഭുതം വിരിയിച്ചിരുന്നു. എന്നാല്‍, ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിൽ പഠിക്കുമ്പോൾ 'മാമ്പഴം' ആഴ്ചപ്പതിപ്പിലാണ് വിജയൻ തന്‍റെ കലാവൈഭവം താളുകളിൽ ചിത്രങ്ങളാക്കുന്നത്. നാലുവർഷം ഇവിടെ പ്രവർത്തിച്ചു. പിന്നീട് ഫ്രീലാൻസ് ആർട്ടിസ്റ്റായും വിവിധ പ്രസിദ്ധീകരണങ്ങൾക്ക് ചിത്രങ്ങൾ വരച്ചു. മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങൾക്ക് വിജയന്‍റെ പേനയുടെ തുമ്പിൽനിന്ന് ആയിരക്കണക്കിന് ചിത്രങ്ങളാണ് പിറന്നത്. നിരവധി ബാലസാഹിത്യ പ്രസിദ്ധീകരണങ്ങൾക്കായും ഈ തൂലികയിൽനിന്ന് ചിത്രങ്ങൾ ജനിച്ചിട്ടുണ്ട്. കമലാ ഗോവിന്ദ്, ഏറ്റുമാനൂർ ശിവകുമാർ, ജോൺസൺ പുളിങ്കുന്ന്, കാനം ഇ.ജെ, വല്ലച്ചിറ മാധവൻ തുടങ്ങിയവുടെ ഒരുകാലത്തെ മലയാളത്തിലെ ഹിറ്റ് നോവലുകളിലെ കഥാപാത്രങ്ങൾക്ക് കടലാസുതാളുകളിൽ ജീവൻ നൽകിയത് വിജയനെന്ന ഈ അതുല്യപ്രതിഭയാണ്. തമിഴിലും മലയാളത്തിലും ഉൾപ്പെടെ നിരവധി ചലച്ചിത്രങ്ങളുടെ പോസ്റ്റർ ഡിസൈനും ഈ കൈകളിൽനിന്ന് പിറന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ എണ്ണച്ചായ ചിത്രങ്ങൾ വരച്ചിരിക്കുന്നത് സമുദായാചാര്യൻ മന്നത്ത് പത്മനാഭന്‍റേതാണ്. വിവിധ കരയോഗങ്ങളുടെ ആവശ്യപ്രകാരമാണ് ഈ ചിത്രങ്ങൾ വരച്ചത്. നിരവധി സിനിമകളിൽ സഹസംവിധായകനായും കഴിവ് തെളിയിച്ച വിജയൻ ഇപ്പോൾ ഇരട്ടക്കുളങ്ങര വേലൻപറമ്പ് കുടുംബത്തിൽ പുതുതായി നിർമിക്കുന്ന ശിവപാർവതി മൂർത്തി ക്ഷേത്രത്തിൽ ചുവർചിത്രങ്ങൾ വരക്കുന്ന തിരക്കിലാണ്. പൈതൃകമായി ലഭിച്ച വിജയന്‍റെ കഴിവിൽ വിരിയുന്ന ചിത്രങ്ങൾക്ക് കാലമേറെക്കഴിഞ്ഞിട്ടും മികവുറ്റതായി തിളങ്ങുകയാണ്. ചിത്രങ്ങള്‍ക്ക് പിറവികൊടുക്കുമ്പോള്‍ വിജയ് എന്നും എഴുതുമ്പോൾ കലവൂർ വിജയൻ എന്ന തൂലികനാമത്തിലുമാണ് കലാലോകം വിജയനെ അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.