'രാജാ രവിവര്‍മയുടെ പേരില്‍ സര്‍വകലാശാല സ്ഥാപിക്കണം'

മാവേലിക്കര: വിശ്വപ്രസിദ്ധ ചിത്രകാരൻ രാജാ രവിവര്‍മയുടെ പേരില്‍ ഫൈന്‍ ആര്‍ട്സിനായി മാവേലിക്കര ആസ്ഥാനമായി സര്‍വകലാശാല സ്ഥാപിക്കണമെന്ന് രാജാ രവിവര്‍മ കോളജില്‍ ചേര്‍ന്ന രാജാ രവിവര്‍മയുടെ 174ാം ജന്മദിന സമ്മേളനം ആവശ്യപ്പെട്ടു. അലുമ്​നി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനം രാജാ രവിവര്‍മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സ് ഡയറക്ടര്‍ ഡോ. കെ.സി. ചിത്രഭാനു ഉദ്ഘാടനം ചെയ്തു. അലുമ്​നി അസോസിയേഷന്‍ സെക്രട്ടറി കെ.ജി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കോളജ് അങ്കണത്തിലുള്ള രാജാ രവിവര്‍മ പൂര്‍ണകായ ശില്‍പത്തിന്​ മുന്നില്‍ പുഷ്പാര്‍ച്ചനയും നടന്നു. ഫോട്ടോ: രാജാ രവിവര്‍മ കോളജ് അലുമ്​നി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജന്മദിന സമ്മേളനം ഡോ. കെ.സി. ചിത്രഭാനു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.