മേയ് രണ്ടിന് പുറപ്പെടും അരൂർ: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീമിന്റെ ഗോൾകീപ്പറായി യോഗ്യത നേടിയ അരൂർ സ്വദേശി പി.എസ്. സുജിത്ത് മേയ് രണ്ടിന് ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും. അരൂർ കാട്ടാമ്പള്ളിക്കളത്തിൽ പി.കെ. ശശിയുടെയും ചിന്നയുടെയും മൂന്ന് ആൺമക്കളിൽ ഇളയവനാണ് സുജിത്ത്. വർഷങ്ങൾക്കുമുമ്പ് മഹാരാജാസിൽ പഠിക്കുമ്പോൾ ജപ്പാനുമായി കളിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സുജിത്ത് വാർത്തയിൽ ഇടം നേടിയിരുന്നു. ഇംഗ്ലണ്ടിലെ സൻെറ് ജോർജ് പാർക്കിൽ മേയ് ആറുമുതൽ ഒമ്പതുവരെയാണ് മത്സരം. ഇന്ത്യ ജപ്പാൻ സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീം അസിസ്റ്റൻറ് കോച്ച്കൂടിയായിരുന്നു സുജിത്ത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം ഇന്ത്യക്ക് നേടിത്തന്ന മത്സരത്തിൽ ഇന്ത്യയുടെ ഗോൾവലയം കാത്തുസൂക്ഷിച്ചത് സുജിത്ത് ആയിരുന്നു. തായ്‌ലൻഡിലും ഒമാനിലും നടന്ന മത്സരങ്ങളിലും ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പർ ആകാൻ കഴിഞ്ഞത് അഭിമാനമായി സുജിത്ത് കരുതുന്നു. ചിത്രം സുജിത്ത് മാതാപിതാക്കൾക്കൊപ്പം.....സുജിത്ത് കളിക്കളത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.