കടൽക്ഷോഭം പ്രതിരോധിക്കാൻ പ്രത്യേക പദ്ധതി -രമേശ്​ ചെന്നിത്തല

ആറാട്ടുപുഴ: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരദേശ പഞ്ചായത്തുകളിലെ രൂക്ഷമായ കടൽക്ഷോഭം തടയുന്നതിന് റീബിള്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകബാങ്ക് സഹായത്തോടെ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. ഹരിപ്പാട് മണ്ഡലത്തിലെ ഇറിഗേഷന്‍ പ്രവര്‍ത്തികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിന്​ ജലവിഭവ മന്ത്രി റോഷിഅഗസ്റ്റിന്‍റെ അധ്യക്ഷതയില്‍ ഗവ. സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്​. പതിയാങ്കര, ആറാട്ടുപുഴ, വട്ടച്ചാല്‍ പ്രദേശങ്ങളിലായി നിലവില്‍ 75.14 കോടി രൂപയുടെ നിർവഹണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. റീബിള്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകബാങ്ക് സഹായത്തോടെ 91.5 കോടിയുടെ പദ്ധതി ഇറിഗേഷന് വകുപ്പ് സര്‍ക്കാറിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഇതിന്റെ അംഗീകാരത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ അതിരൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന ചേലക്കാട് മുക്ക്, പാനൂര്‍, കുമാരകോടി, തോട്ടില്‍ തൈമൂല, നല്ലാണിക്കല്‍, പെരുമ്പള്ളി, വലിയഴീക്കല്‍ പ്രദേശങ്ങള്‍ ഇതിന്റെ ഭാഗമായി ഉള്‍പ്പെടും. കൂടാതെ തീരദേശ ഹൈവേയുടെ ഭാഗമായി 42 കോടിയുടെ കടല്‍ത്തീര സംരക്ഷണ പ്രോജ്ക്​ടും ഈ പഞ്ചായത്തുകളില്‍ നടപ്പാക്കും. ഹരിപ്പാട് മണ്ഡലത്തിലെ സമഗ്രകുടിവെള്ള പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക്​ ഭരണാനുമതി എത്രയും വേഗം ലഭ്യമാക്കും. 429 കോടി രൂപയാണ് കുടിവെള്ളപദ്ധതിയുടെ മൂന്നാം ഘട്ടത്തിനുള്ള അടങ്കല്‍ തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.