അമ്പലപ്പുഴ: ഗൃഹനാഥന്‍റെ ചികിത്സക്ക് നാട് കൈകോർക്കുന്നു. പുറക്കാട് പുത്തൻ പറമ്പിൽ ബിനുവിന്‍റെ (പ്രദീപൻ -48) വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനാണ് നാട് ഒന്നിക്കുന്നത്. 20 ലക്ഷത്തിലധികം രൂപയാണ് ശസ്ത്രക്രിയക്കും ചികിത്സക്കുമായി വേണ്ടത്. ഭാര്യയും രണ്ടു കുട്ടികളുമുള്ള മത്സ്യത്തൊഴിലാളിയായ ബിനുവിന്‍റെ കുടുംബത്തിന് ഈ തുക താങ്ങാനാവുന്നതല്ല. ഈ സാഹചര്യത്തിലാണ് പണം സ്വരൂപിക്കാൻ ജി. സുഭാഷ് കുമാർ ചെയർമാനായും ബി. ബിബീഷ് കൺവീനറുമായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് സന്മനസ്സുകളുടെ സഹായം തേടുന്നത്. വെള്ളിയാഴ്ച പഞ്ചായത്തിലെ 14, 15, 16, 17 വാർഡുകളിലെ ജനങ്ങളെ സമീപിക്കും. സാധാരണ കുടുംബം 500 രൂപയും അല്ലാത്തവർ പരമാവധി തുകയും നൽകി സഹകരിക്കണമെന്ന് ചികിത്സസഹായ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. എസ്.ബി.ഐ പുറക്കാട് ശാഖ അക്കൗണ്ട് നമ്പർ 67129114722. ഐ.എഫ്.എസ്.സി കോഡ് SBIN0070475. ഫോൺ: 8089729630.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.