അമ്പലപ്പുഴ: അമ്പലപ്പുഴയുടെ സാംസ്കാരിക ചരിത്രത്തെക്കുറിച്ച് പുതുതലമുറക്ക് അറിവ് പകർന്നുനൽകുന്ന അമ്പലപ്പുഴ കുടുംബവേദിയുടെ സ്മരണിക പ്രകാശനവും വിശിഷ്ടവ്യക്തികൾക്ക് സ്വീകരണ സമ്മേളനവും എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കച്ചേരിമുക്കിൽനിന്ന് വിശിഷ്ടാതിഥികളെ താളമേള വാദ്യങ്ങളോടെ സ്വീകരിച്ച് ഗവ.മോഡൽ സ്കൂൾ അങ്കണത്തിൽ തയാറാക്കിയ വേദിയിലെത്തിച്ചു. നാടൻ കലാരൂപങ്ങളുടെ പ്രദർശനങ്ങളോടെ ആരംഭിച്ച ചടങ്ങിന് എച്ച്. സലാം എം.എൽ.എ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. കുടുംബവേദി ചെയർമാൻ ആർ. ഹരികുമാർ തട്ടാരുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഗോകുലം ഗോപാലൻ കെ.ആർ. ഭാസ്കരപിള്ളക്ക് നൽകി സ്മരണിക പ്രകാശനം ചെയ്തു. കുടുംബവേദി രക്ഷാധികാരിയും ദേശീയ പുരസ്കാര ജേതാവുമായ പത്മശ്രീ പ്രിയദർശനെ അനുമോദിച്ചു. ഭരത് ബാലചന്ദ്രമേനോൻ, സംവിധായകൻ വിനയൻ, ഗായകൻ എം.ജി. ശ്രീകുമാർ, മാന്ത്രികൻ ഗോപിനാഥ് മുതുകാട്, വ്യവസായി കെ.ആർ. ഭാസ്കരൻ പിള്ള എന്നിവരെയും വിവിധ മത്സരങ്ങളിൽ ജയിച്ച വിദ്യാർഥികളെയും അനുമോദിച്ചു. തുടർന്ന് ഗോപിനാഥ് മുതുകാട്, സിജുകുമാർ, ഫാസിൽ, സിയ എന്നിവർ ഒരുക്കിയ ദൃശ്യവിരുന്നും അരങ്ങേറി. ജനറൽ കൺവീനർ സി. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ രാജഗോപാലൻ ഉണ്ണിത്താൻ, കോഓഡിനേറ്റർ കൊട്ടാരം ഉണ്ണികൃഷ്ണൻ, കൺവീനർ അനി വിജയൻ, സി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ കുടുംബവേദിയുടെ സ്മരണിക പ്രകാശനവും വിശിഷ്ടവ്യക്തികൾക്ക് സ്വീകരണ സമ്മേളനവും എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു )apl kudumbavethi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.