ആലപ്പുഴ: മോട്ടോർ വാഹന വകുപ്പിന്‍റെ പരാതി പരിഹാര അദാലത് 'വാഹനീയം-2022' ശനിയാഴ്ച നടക്കും. ആലപ്പുഴ ടൗൺ ഹാളിൽ രാവിലെ 10ന് ഗതാഗതമന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. മോട്ടോർ വാഹന വകുപ്പിനുകീഴിലെ ഓഫിസുകളിലെ ഫയൽ തീർപ്പാക്കൽ ലക്ഷ്യമിട്ടാണ് അദാലത്. വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ്, നികുതി സംബന്ധമായ വിഷയങ്ങൾ, തീർപ്പാകാത്ത ഫയലുകൾ, ചെക്ക് റിപ്പോർട്ടുകൾ, ഉപയോഗശൂന്യമായ വാഹനങ്ങളുടെ ആർ.സി കാൻസലേഷൻ എന്നിവയെല്ലാം പരിഗണിക്കും. ഉടമകൾ കൈപ്പറ്റാതെ മടങ്ങിവന്ന ആർ.സി ബുക്ക്, ലൈസൻസ് എന്നിവ വിലാസം തെളിയിക്കുന്ന രേഖകളുമായി നേരിട്ടെത്തി കൈപ്പറ്റാം. ഓൺലൈൻ സേവനങ്ങൾക്ക് അദാലത് വേദിയിൽ ഇ-സേവകേന്ദ്രവും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.