ആന്‍റി ഹ്യുമന്‍ ട്രാഫിക്കിങ്​ ക്ലബ്

ആലപ്പുഴ: കേരള ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ (കെല്‍സ) ആഭിമുഖ്യത്തില്‍ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി പൊലീസുമായി ചേര്‍ന്ന് നടത്തുന്ന ആന്‍റി ഹ്യുമന്‍ ട്രാഫിക്കിങ്​ ക്ലബിന്‍റെ ജില്ലതല ഉദ്ഘാടനം ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.ടി. ജലജറാണി നിര്‍വഹിച്ചു. ആര്യാട് കേരള യൂനിവേഴ്‌സിറ്റി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ആര്‍. പ്രശാന്ത് അധ്യക്ഷത വഹിച്ചു. അഡീഷനല്‍ പൊലീസ് സൂപ്രണ്ട് ആര്‍.ഡി. അജിത്ത് മുഖ്യാതിഥിയായി. മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് എല്ലാ കോളജിലും ആന്‍റി ഹ്യുമന്‍ ട്രാഫിക്കിങ്​ ക്ലബുകള്‍ രൂപവത്​കരിക്കുന്നത്. ആദ്യഘട്ടത്തില്‍ ലോ കോളജുകളിലും ബി.എഡ് കോളജുകളിലുമാണ് ക്ലബുകള്‍ തുടങ്ങുന്നത്​. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയും ആന്‍റി ഹ്യുമന്‍ ട്രാഫിക്കിങ്​ യൂനിറ്റ് ജില്ല മേധാവിയുമായ കെ.വി. ബെന്നി, അസിസ്റ്റന്‍റ് പ്രഫ. രാധ, തുഷാര തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.