ചാരുംമൂട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വള്ളികുന്നം മണക്കാട് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥി സുഹൈർ വള്ളികുന്നം നാമനിർദേശപത്രിക നൽകി. ഉപവരണാധികാരിയായ ബി.ഡി.ഒ ദിൽഷാദ് മുമ്പാകെയാണ് പത്രിക നൽകിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ. മുരളീധരൻ, ജനറൽ സെക്രട്ടറിമാരായ രാജൻ പൈനുംമൂട്, ബി. രാജലക്ഷമി, മണ്ഡലം പ്രസിഡന്റുമാരായ ജി. രാജീവ് കുമാർ, പി. രാമചന്ദ്രൻ പിള്ള, എസ്.വൈ. ഷാജഹാൻ, ആർ. വിജയൻ പിള്ള, കെ. ഗോപി, ആനി വർഗീസ്, രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പിയിലെ ഹരീഷ് കാട്ടൂർ, എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എമ്മിലെ കെ.വി. അഭിലാഷ് കുമാർ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പത്രിക നൽകിയിരുന്നു. വള്ളികുന്നം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വി. ചന്ദ്രബോസ് (സ്വത), ഗോവിന്ദ് നാരായൺ (എൽ.ഡി.എഫ് - ഡമ്മി) എന്നിവരടക്കം അഞ്ച് സ്ഥാനാർഥികളാണ് പത്രിക നൽകിയത്. സൂക്ഷ്മപരിശോധന വ്യാഴാഴ്ച രാവിലെ 11 ന് നടക്കുമെന്ന് ഉപവരണാധികാരി ബി.ഡി.ഒ ദിൽഷാദ് അറിയിച്ചു. ചിത്രം: APLKY5BLOCK മണക്കാട് ബ്ലോക്ക് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിന് യു.ഡി.എഫ് സ്ഥാനാർഥി സുഹൈർ വള്ളികുന്നം പത്രിക നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.