വിന്നേഴ്സ് ആലപ്പുഴക്ക് കിരീടം

അരൂക്കുറ്റി: എ.സി.സി വടുതലയുടെ ആഭിമുഖ്യത്തിൽ ചേർത്തല എൻ.എസ്.എസ് കോളജ് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ വിന്നേഴ്‌സ്​ ആലപ്പുഴ കിരീടം നേടി. എട്ട് ടീം പങ്കെടുത്ത മത്സരത്തിൽ കെ.സി.സി ചേർത്തല രണ്ടാം സ്ഥാനം നേടി. സമ്മാനദാന ചടങ്ങിൽ എ.സി.സി ക്ലബ് പ്രസിഡന്‍റ്​ വി.എ. ഷെമീർ അധ്യക്ഷത വഹിച്ചു. എ.സി.സി രക്ഷാധികാരിയും ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ കോഓഡിനേറ്ററുമായ പി.എം. സുബൈർ ട്രോഫികളും കാഷ് അവാർഡുകളും വിതരണം ചെയ്തു. സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാർ ഒ.സി. വക്കച്ചൻ മുഖ്യാതിഥിയായി. ക്ലബ് സെക്രട്ടറി സബിൻ ചന്ദ്രൻ, ട്രഷറർ അബ്ദുൽ ജലീൽ, ടീം ക്യാപ്റ്റൻ നിയാസ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം : വിജയികൾ സംഘാടകർക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.